തമിഴ്നാട് മുന്‍ മുഖ്യമന്ത്രി കരുണാനിധി അന്തരിച്ചു

0

ചെന്നൈ: ഡിഎംകെ നേതാവും തമിഴ്നാട് മുന്‍ മുഖ്യമന്ത്രിയുമായിരുന്ന കരുണാനിധി അന്തരിച്ചു. 94 വയസ്സായിരുന്നു.  വാര്‍ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്ന് ഏറെ നാളുകളായി കാവേരി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. വൈകുന്നേരം 6.10നാണ് അന്ത്യം സംഭവിച്ചത്‌. രോഗം മൂര്‍ഛിച്ചതോടെ ശനിയാഴ്‌ച പുലര്‍ച്ചെ ഒന്നോടെ ഗോപാലപുരത്തെ വസതിയില്‍ നിന്നും ആശുപത്രിയിലേക്ക്‌ മാറ്റുകയായിരുന്നു. തമിഴക രാഷ്ട്രീയത്തിലെ കരുത്തനായ നേതാവായിരുന്നു  കരുണാനിധി എന്ന എം കരുണാനിധി.

Leave A Reply

Your email address will not be published.