തമിഴകത്തെ രാഷ്ട്രീയ ഭീമാചാര്യന് ആദരാഞ്ജലികള്‍

0

തമിഴകത്തെ രാഷ്ട്രീയ ഭീമാചാര്യനും ദ്രാവിഡ മുന്നേറ്റ കഴകത്തിന്‍റെ (ഡിഎംകെ) തലതൊട്ടപ്പനുമായ കലൈഞ്ജര്‍ മുത്തുവേല്‍ കരുണാനിധി അന്തരിച്ചു. ആയിരത്തി തൊള്ളായിരത്തി ഇരുപത്തി നാല് ജൂൺ മൂന്നാം തീയതി നാഗപട്ടണം ജില്ലയിലെ തിരുവാരൂരിനടുത്തുള്ള തിരുക്കുവളൈയിൽ മുത്തുവേലരുടെയും അഞ്ജുകം അമ്മയാരുടെയും മകനായി ജനിച്ച എം.കരിണാനിധിക്ക് അച്ഛനമ്മമാർ നൽകിയ പേര് ദക്ഷിണാമൂർത്തിയെന്നായിരുന്നു . 1969-71, 1971-74, 1989-91, 1996-2001 2006-2011 എന്നിങ്ങനെ അഞ്ച് തവണ തമിഴ്‌നാട് സംസ്ഥാനത്തിന്‍റെ മുഖ്യമന്ത്രിയായിരുന്നിട്ടുള്ള ഇദ്ദേഹം ഓരോ തവണയും നടക്കുന്ന തെരഞ്ഞെടുപ്പുകളിൽ റെക്കോർഡ് ഭൂരിപക്ഷമാണ്‌ നേടിയിരുന്നത്. സ്കൂൾ കാലം മുതൽ തന്നെ നാടകം,കവിത,സാഹിത്യം എന്നിവയിലൊക്കെ തിളങ്ങിയ കരുണാനിധി അദ്ദേഹത്തിന്‍റെ പതിമൂന്നാം വയസ്സിൽ സാമൂഹ്യ പ്രവർത്തനങ്ങളിൽ സജീവമയതിന്‍റെ പ്രധാന കാരണം ജസ്റ്റിസ് പാർട്ടിയുടെ മുന്നണി പ്രവർത്തകനായ അഴകിരി സാമിയുടെ പ്രഭാഷണങ്ങളാണ്.
വിദ്യാർത്ഥി ആയിരുന്ന കാലഘട്ടത്തിൽ തന്നെ വിദ്യാർത്ഥികളെ സംഘടിപ്പിക്കാനും അവരുടെ സാഹിത്യ വാസനകളെ പ്രോത്സാഹിപ്പിക്കാനും ഇളൈഞ്ചർ മറു മലർച്ചി എന്ന സംഘടന രൂപീകരിച്ചു പ്രവർത്തിച്ചു. ഇത് പിന്നീട് തമിഴ്നാട് മുഴുവൻ വ്യാപിച്ച വിദ്യാർത്ഥി കഴകമായി മാറി. തമിഴ്നാടിന്‍റെ മുഖ്യ രാഷ്ട്രീയത്തിൽ പ്രവേശിക്കുന്നതിന് മുൻപ് അഭിമന്യു എന്ന പുരാണ ചിത്രത്തിനായി സംഭാഷണങ്ങളെഴുതിയെങ്കിലും ചിത്രത്തിൽ പേരുണ്ടായിരുന്നില്ല. അതിൽ നിരാശനായ അദ്ദേഹം തിരുവാരൂരേക്ക് മടങ്ങി രാഷ്ട്രീയ പ്രവർത്തനങ്ങളിൽ സജീവമായി.സേലം മോഡേൺ തിയേറ്റേഴ്സിനു വേണ്ടി സിനിമാഗാനങ്ങളെഴുതിയിരുന്ന കവി കെ.എം. ഷരീഫുമായുള്ള പരിചയത്തിൽ അദ്ദേഹം 1949 ൽ മോഡേൺ തിയേറ്റേഴ്സിൽ പ്രതിമാസം അഞ്ഞൂറ് രൂപ ശമ്പളത്തിൽ ജോലിക്ക് ചേർന്നു.മോഡേൻ തീയേറ്റേഴ്സിൽ ജോലി ചെയ്യുന്ന അവസരത്തിലാണ് കണ്ണദാസനെ പോലെയുള്ള പ്രതിഭകളുമായി ഇക്കാലത്ത് സൗഹൃദത്തിലായി.
അഭിമന്യൂവിനു ശേഷം അദ്ദേഹം സിനിമയിലേക്ക് മടങ്ങിയെത്തിയത് മോഡേൺ തിയറ്റേഴ്‌സ് ഉടമയായിരുന്ന ടി.ആർ. സുന്ദരത്തിന്‍റെ മന്ത്രികുമാരി എന്ന അദ്ദേഹത്തിന്‍റെ നാടകം സിനിമയാക്കിയപ്പോൾ അതിന് തിരക്കഥയും സംബാഷണവും രചിച്ചു കൊണ്ടായിരുന്നു.അന്ന് തമിഴ്നാട്ടിൽ വിവാദമായ ചലച്ചിത്രമായിരുന്നു മന്ത്രികുമാരി. ജാതി മത ശക്തികളുടെ ശക്തമായ എതിർപ്പിനിടയിലും ചിത്രം പ്രദർശന വിജയം നേടി. രാജകുമാരി എന്ന സിനിമയിലെ സംഭാഷണങ്ങളെഴുതാനായി കോയമ്പത്തൂരിലെ ജൂപ്പിറ്റർ പിക്ചേഴ്സ് അദ്ദേഹത്തെ സമീപിക്കുന്നത്. ഈ ചിത്രത്തിന്‍റെ ചിത്രീകരണവേളയിൽ ആണ് കരുണാനിധി എം.ജി.ആറുമായി സൗഹൃദത്തിലാവുന്നത്. ഗാന്ധിജിയുടെ ആരാധകനായിരുന്ന എം.ജി.ആറിനെ ദ്രാവിഡൻ ആശയങ്ങളിലേക്കാകർഷിച്ചത് കരുണാനിധിയായിരുന്നു .
കരുണാനിധിയുടെ പ്രധാനപ്പെട്ട കവിതസമഹാരങ്ങൾ
കുറളോവിയം,നെഞ്ചുക്ക് നീത,തെൽപാപ്പിയ ഉരൈ,സംഗ തമിഴ്,റോമാപുരി പാണ്ഡ്യൻ, തെൻപാണ്ടി സിങ്കം,
വെള്ളിക്കിഴമൈ,പൊന്നർ സംഘർ,തിരുക്കുറൾ ഉരൈ തുടങ്ങിയവ ആയിരുന്നു മൂന്ന് വിവാഹങ്ങൾ കഴിച്ചിട്ടുള്ള കരുണാനിധിയുടെ പത്നിമാർ പത്മാവതി,രാസാത്തി അമ്മാൾ,ദയാലു അമ്മാൾ,എന്നിവരായിരുന്നു
എം.കെമുത്തു,എം.കെഅഴഗിരി,എം.കെ സ്റ്റാലിൻ,എം.കെ തമിഴരസ്,സെൽവി
കനിമൊഴി എന്നിവർ കലൈജ്ഞരുടെ മക്കളുമാണ്.

ഷിബു ബാബു

Leave A Reply

Your email address will not be published.