മീരഭായ് ചാനു ഏഷ്യന്‍ ഗെയിംസില്‍ പങ്കെടുത്തേക്കില്ല

0

ന്യൂഡല്‍ഹി : ഭാരോദ്വഹന താരം മീരഭായ് ചാനു ഏഷ്യന്‍ ഗെയിംസില്‍ പങ്കെടുത്തേക്കില്ല. ഭാരോദ്വഹനത്തില്‍ ഇന്ത്യയുടെ ഉറച്ച സ്വര്‍ണമെഡല്‍ പ്രതീക്ഷയാണ് ചാനു. ലോകചാമ്ബ്യനായ മീരഭായ് ഒളിപിക്‌സ് യോഗ്യതയ്ക്ക് തയ്യാറെടുക്കാന്‍ ഏഷ്യാഡില്‍ നിന്ന് വിട്ടുനില്‍ക്കണമെന്ന് കോച്ച്‌ വിജയ് ശര്‍മ്മ പറഞ്ഞു.

ഏഷ്യന്‍ ഗെയിംസിനേക്കാള്‍ പ്രധാന്യം ഒളിമ്ബിക്‌സ് യോഗ്യതയ്ക്ക് ആയതിനാല്‍ മീരഭായിയെ ജക്കാര്‍ത്തയിലേക്ക് അയക്കരുതെന്ന് ഫെഡറേഷനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ഇന്ത്യന്‍ കോച്ചും പറഞ്ഞു. ഇക്കഴിഞ്ഞ കോമണ്‍വെല്‍ത്ത് ഗെയിംസിലും മീരഭായ് സ്വര്‍ണം നേടിയിരുന്നു. കഴിഞ്ഞ മേയില്‍ നടുവിന് പരിക്കേറ്റ മീരഭായ് ഇപ്പോള്‍ മുഴുവന്‍സമയ പരിശീലനം തുടങ്ങിയിട്ടില്ല.

Leave A Reply

Your email address will not be published.