അമ്മയുടെ നിര്‍ണായക എക്സിക്യുട്ടീവ് യോഗം ഇന്ന് കൊച്ചിയില്‍

0

കൊച്ചി: മലയാള സിനിമയിലെ താരസംഘടനയായ അമ്മയുടെ നിര്‍ണായക എക്സിക്യുട്ടീവ് യോഗം ഇന്ന്. നടിയെ ആക്രമിച്ച കേസിലെ പ്രതിയായ ദിലീപിനെ അമ്മയിലേക്ക് തിരിച്ചെടുത്തതിനെതിരെ പരാതി നല്‍കിയ നടിമാരുമായി ചര്‍ച്ച നടത്തും. സംഭവത്തില്‍ നാലു നടിമാര്‍ രാജിവെച്ചിരുന്നു. ഒപ്പം അംഗങ്ങളായ രേവതി, പാര്‍വതി തെരുവോത്ത്, പദ്മപ്രിയ എന്നിവര്‍ പ്രതിഷേധമറിയിച്ച്‌ കത്തും നല്‍കിയിരുന്നു. ഇക്കാര്യങ്ങള്‍ യോഗത്തില്‍ ചര്‍ച്ച ചെയ്യും. രാജിവച്ച നാല് നടിമാരുടെ കാര്യത്തിലടക്കം തീരുമാനമെടുക്കുന്നതിനും, കത്തുനല്‍കിയ നടിമാരുമായി ചര്‍ച്ച നടത്തുന്നതിനുമാണ് എക്സിക്യുട്ടീവ് യോഗം ഇന്ന് ചേരുന്നത്. താരസംഘടനയുടെ നിലപാടുകള്‍ക്കെതിരെ പരസ്യമായി രംഗത്തുവന്ന ജോയ് മാത്യുവും ഷമ്മിതിലകനും യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്.

Leave A Reply

Your email address will not be published.