വനിതാ കണ്ടക്ടര്‍മാര്‍ക്ക് ക്ലറിക്കല്‍ ജോലി ചെയ്യേണ്ടത്തില്ലെന്ന് ഹൈക്കോടതി

0

കൊച്ചി:  ആശ്രിത നിയമനം വഴി കെഎസ്‌ആര്‍ടിസിയില്‍ നിയമനം ലഭിച്ച വനിതാ കണ്ടക്ടര്‍മാര്‍ക്ക് ക്ലറിക്കല്‍ ജോലി നല്‍കിയത് പിന്‍വലിച്ച കോര്‍പ്പറേഷന്‍റെ നടപടി ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് ശരിവച്ചു.  ക്ലറിക്കല്‍ ജോലി വിട്ട് കണ്ടക്ടര്‍ ജോലി ചെയ്യാനുള്ള നിര്‍ദ്ദേശം ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജി സിംഗിള്‍ ബഞ്ച് നേരത്തെ തള്ളി യി രു ന്നു. കെഎസ്‌ആര്‍ടിസിയെ നഷ്ടത്തില്‍ നിന്ന് കരകയറ്റാന്‍ ഇത്തരം നടപടികള്‍ അത്യന്താപേക്ഷിതമെന്ന് ജസ്റ്റീസുമാരായ പി ആര്‍ രാമചന്ദ്രമേനോന്‍ ദേവന്‍ രാമചന്ദ്രന്‍ എന്നിവരടങ്ങുന്ന ഡിവിഷന്‍ ബഞ്ച് വ്യക്തമാക്കി.

Leave A Reply

Your email address will not be published.