രാഷ്ട്രപതി ഇന്ന് ഗുരുവായൂര്‍ ഗുരുവായൂര്‍ ദര്‍ശനം നടത്തും

0

ഗുരുവായൂര്‍: രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഇന്ന് ഗുരുവായൂര്‍ ദര്‍ശനം നടത്തും. ഗുരുവായൂര്‍ ക്ഷേത്രത്തിലും മമ്മിയൂര്‍ ക്ഷേത്രത്തിലും ഉച്ചപ്പൂജ കഴിഞ്ഞ് നടതുറന്നശേഷമാണ് ദര്‍ശനം. ഗുരുവായൂര്‍ ഗോപുരകവാടത്തില്‍ ഉച്ചയ്ക്ക് 12.45-ന് എത്തുന്ന രാഷ്‌ട്രപതി 20 മിനിറ്റ്‌ ക്ഷേത്രത്തിലുണ്ടാകും. 11.30-ന് ഉച്ചപ്പൂജയുടെ നിവേദ്യം പറഞ്ഞാല്‍ ക്ഷേത്രത്തിലേയ്ക്കുള്ള ഭക്തരുടെ പ്രവേശനം നിയന്ത്രിക്കാന്‍ തുടങ്ങും. ഉച്ചപ്പൂജസമയത്ത് നാലമ്ബലത്തില്‍ ഭക്തര്‍ക്ക് പ്രവേശനം ഇല്ലാത്തതിനാല്‍ നാലമ്ബലത്തിനകത്ത് ഭക്തരുണ്ടാകില്ല. ക്ഷേത്രലെത്തുന്നതിന് അര മണിക്കൂര്‍ മുമ്ബ് നിയന്ത്രണം നിലവില്‍ വരും. രാഷ്ട്രപതിയുടെ സന്ദര്‍ശനത്തിന്‍റെ ഭാഗമായി ഗുരുവായൂരും പരിസര ഭാഗങ്ങളും കനത്ത സുരക്ഷാവലയത്തിലാണ്. അരിയന്നൂര്‍ മുതല്‍ ശ്രീവത്സം ഗസ്റ്റ് ഹൗസ് വരെയുള്ള ആറു കിലോമീറ്റര്‍ റോഡിനിരുവശത്തും ബാരിക്കേഡുകളും പ്രധാന ജങ്ഷനുകളില്‍ ക്യാമറകളും സ്ഥാപിച്ചിട്ടുണ്ട്.

Leave A Reply

Your email address will not be published.