വനിതാ ലോകകപ്പ് ഹോക്കിയില്‍ നെതര്‍ലന്‍ഡ്സിന് കിരീടം

0

ലണ്ടന്‍: വനിതാ ലോകകപ്പ് ഹോക്കിയില്‍ നെതര്‍ലന്‍ഡ്സ് ചാമ്ബ്യന്‍മാരായി. അയര്‍ലന്‍ഡിനെ മടക്കമില്ലാത്ത അരഡസന്‍ ഗോളുകള്‍ക്കാണ് നെതര്‍ലന്‍ഡ്സ് തോല്‍പ്പിച്ചത്. ഡച്ചുകാരുടെ തുടര്‍ച്ചയായ എട്ടാം കിരീടമാണ് ഇത്.

ആദ്യപകുതിയില്‍ ഏഴുമിനിറ്റിനകം നാല് ഗോളടിച്ച്‌ ഡച്ചുകാര്‍ അയര്‍ലന്‍ഡിനെ തകര്‍ത്തു. അതില്‍നിന്ന് കരകയറാന്‍ അയര്‍ലന്‍ഡ് വനിതകള്‍ക്ക് കഴിഞ്ഞില്ല. എങ്കിലും അയര്‍ലന്‍ഡ് ഉജ്വലമായി പൊരുതി. ആറ് ഗോളിന് ഡച്ചുകാര്‍ ജയിച്ചെങ്കിലും അയര്‍ലന്‍ഡ് നിരാശയില്ലാതെ മുഴുവന്‍ സമയവും കളത്തില്‍നിന്നു. നെതര്‍ലന്‍ഡ്സിന്‍റെ പരിചയത്തിനും പ്രൊഫഷനല്‍ മികവിനും മുന്നിലാണ് അയര്‍ലന്‍ഡ് ക്ഷീണിച്ചത്.
തോറ്റെങ്കിലും ഈ ടൂര്‍ണമെന്റിലുടനീളം ഐതിഹാസികമായ പോരാട്ടമാണ് അയര്‍ലന്‍ഡ് വനിതകള്‍ കാഴ്ചവെച്ചത്. സ്പെയ്നിനെ ഷൂട്ടൗട്ടില്‍ തോല്‍പ്പിച്ചാണ് അവര്‍ കലാശക്കളിക്ക് എത്തിയത്. ഈ പ്രകടനത്തോടെ അയര്‍ലന്‍ഡ് ഹോക്കി റാങ്കിങ്ങില്‍ ആദ്യ പത്തില്‍ ഇടംപിടിക്കും.

 

 

Leave A Reply

Your email address will not be published.