എ​ണ്ണ ശു​ദ്ധീ​ക​ര​ണ ശാ​ല​യി​ലു​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ല്‍ 21 പേ​ര്‍​ക്ക് പരിക്ക്

0

മും​ബൈ: ഭാ​ര​ത് പെ​ട്രോ​ള​യ​ത്തി​ന്‍റെ എ​ണ്ണ ശു​ദ്ധീ​ക​ര​ണ ശാ​ല​യി​ലു​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ല്‍ 21 പേ​ര്‍​ക്ക് പ​രി​ക്കേ​റ്റു. ഇ​തി​ല്‍ ഒ​രാ​ളു​ടെ നി​ല ഗു​രു​ത​ര​മാ​ണ്. ബു​ധ​നാ​ഴ്ച വൈ​കു​ന്നേ​രം മൂ​ന്നോ​ടെ​യാ​യി​രു​ന്നു തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്.  സം​ഭ​വ​സ്ഥ​ല​ത്തു​നി​ന്നും നി​ര​വ​ധി സ്ഫോ​ട​ന ശ​ബ്ദ​ങ്ങ​ളാ​ണ് കേ​ട്ട​തെ​ന്നു പ​റ​യു​ന്നു. മും​ബൈ ചെ​മ്ബൂ​റി​ലെ‌ മ​ഹു​ല്‍ റോ​ഡി​ലു​ള്ള പ്ലാ​ന്‍റി​ലാ​യി​രു​ന്നു സം​ഭ​വം. തീ​പി​ടി​ത്തം നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ക്കി​യെ​ന്ന് അ​ഗ്നി​ശ​മ​ന സേ​നാ അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.

Leave A Reply

Your email address will not be published.