കരുണാനിധിക്ക് അന്തിമോപചാരമര്‍പ്പിക്കാനെത്തിയ പളനിസ്വാമിക്കെതിരെ പ്രതിഷേധം

0

ചെന്നൈ: കരുണാനിധിക്ക് അന്തിമോപചാരമര്‍പ്പിക്കാനെത്തിയ മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിക്കെതിരെ മുദ്രാവാക്യം മുഴക്കി ഡിഎംകെ പ്രവര്‍ത്തകര്‍. കരുണാനിധിയുടെ സംസ്കാരം മെറീന ബീച്ചില്‍ നടത്താനാവില്ലെന്ന സര്‍ക്കാര്‍ നിലപാടാണ് പ്രവര്‍ത്തകരുടെ പ്രതിഷേധത്തിലേക്ക് നയിച്ചത്. സര്‍ക്കാര്‍ തീരുമാനത്തിനെതിരെ ചൊവ്വാഴ്ച രാത്രിയില്‍ തന്നെ സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു.

കാവേരി ആശുപത്രിക്കു മുന്‍പില്‍ പാര്‍ട്ടി പ്രവര്‍ത്തകരും പോലീസും തമ്മില്‍ ഉന്തുംതള്ളുമുണ്ടായിരുന്നു.  അന്തിമോപചാരമര്‍പ്പിച്ച ശേഷം മാധ്യമങ്ങളെ കണ്ട പളനിസ്വാമി, തമിഴ്നാടിന്‍റെയാകെ നഷ്ടമാണ് കരുണാനിധിയുടെ മരണമെന്ന് പറഞ്ഞു. അദ്ദേഹത്തിന്‍റെ മക്കളുടെയും ബന്ധുക്കളുടെയും ദുഃഖത്തില്‍ പങ്കുചേരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍ കരുണാനിധിയുടെ സംസ്കാരം സംബന്ധിച്ച വിവാദങ്ങളെക്കുറിച്ച്‌ പ്രതികരിക്കാന്‍ അദ്ദേഹം തയ്യാറായില്ല.

Leave A Reply

Your email address will not be published.