ഇടുക്കി അണക്കെട്ടില്‍ ജലനിരപ്പ് വീണ്ടും വര്‍ധിച്ചു

0

ഇടുക്കി: ശക്തമായ മഴയെ തുടര്‍ന്ന് ഇടുക്കി അണക്കെട്ടില്‍ ജലനിരപ്പ് വീണ്ടും വര്‍ധിച്ചു. 2,397.14 അടിയാണ് നിലവിലെ ജലനിരപ്പ്. അണക്കെട്ടിലേക്ക് ശക്തമായ നീരൊഴുക്കുണ്ടെന്ന് സംസ്ഥാന ദുരന്തനിവാരണ സേന അറിയിച്ചു. മണിക്കൂറില്‍ 0.06 അടി എന്ന നിരക്കിലാണ് അണക്കെട്ടിലേക്ക് വെള്ളമെത്തുന്നത്.ജലനിരപ്പ് 2,398 അടിയാല്‍ അണക്കെട്ട് തുറക്കുമെന്ന് സര്‍ക്കാര്‍ നേരത്തെ അറിയിച്ചിട്ടുണ്ട്. ഇതിനു മുന്നോടിയായി റെഡ് അലര്‍ട്ട് പ്രഖ്യാപിക്കും. ഇതിനു ശേഷം 24 മണിക്കൂര്‍ കഴിഞ്ഞായിരിക്കും അണക്കെട്ടിന്റെ ഒരു ഷട്ടര്‍ ഉയര്‍ത്തുക. 50 സെന്റീമീറ്റര്‍ മാത്രമാണ് ട്രയല്‍ റണ്ണില്‍ ഷട്ടര്‍ ഉയര്‍ത്തുക.അതേസമയം ഇടമലയാര്‍ ഡാമിന്റെ ഷട്ടറുകള്‍ നാളെ തുറക്കും. സ്ഥലത്ത് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. 164 ഘനമീറ്റര്‍ വെള്ളം തുറന്നുവിടും. അണക്കെട്ട് തുറന്ന് അഞ്ച് മണിക്കൂറിനകം വെള്ളം ആലുവ ഭാഗത്തെത്തും. പെരിയാറില്‍ ഒന്ന് മുതല്‍ ഒന്നര മീറ്റര്‍ വരെ ജലനിരപ്പ് ഉയരാനാണ് സാധ്യത.

Leave A Reply

Your email address will not be published.