ഇടുക്കി അണക്കെട്ട് തുറന്നു

0

തിരുവനന്തപുരം: ഇടുക്കി ചെറുതോണി ഡാം ട്രയല്‍ റണ്ണിനായി തുറന്നു. 12.30നാണ് അഞ്ച് ഷട്ടറുകളില്‍ ഒരു ഷട്ടര്‍ തുറന്നത്. സെക്കന്റില്‍ 50,000 ലിറ്റര്‍ ജലമാണ് പുറത്തേക്കൊഴുകുന്നത്. 50 സെന്റീമീറ്ററാണ് ഉയര്‍ത്തിയത്. ജലനിരപ്പ് പെട്ടന്ന് ഉയരുന്ന സാഹചര്യത്തിലാണ് ട്രയല്‍ റണ്‍ നടത്താന്‍ തീരുമാനിച്ചത്. നാല് മണിക്കൂര്‍ നേരം ഷട്ടര്‍ തുറന്നിടുമെന്ന് അധികൃതര്‍ അറിയിച്ചു. ചെറുതോണി ഡാമി തീരത്തുള്ളവരും ചെറുതോണി, പെരിയാര്‍ നദികളുടെ 100 മീറ്റര്‍ പരിധിയിലുള്ളവര്‍ സുരക്ഷിത സ്ഥാനത്തേക്ക് മാറണമെന്ന് ഇടുക്കി ജില്ലാ കലക്ടര്‍ ജീവന്‍ ബാബു അറിയിച്ചു.

പുഴയില്‍ ഇറങ്ങുന്നതിനും, കുളിക്കുന്നതിനും, മത്സ്യം പിടിക്കുന്നതിനും, സെല്‍ഫി എടുക്കുന്നതിനും കര്‍ശന നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ജനങ്ങള്‍ പരിഭ്രാന്തരാകേണ്ടതില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയനും അറിയിച്ചു. ഡാം തുറക്കുമ്ബോള്‍ സ്വീകരിക്കേണ്ട മുഴുവന്‍ മുന്‍കരുതലുകളും സ്വീകരിച്ചിട്ടുണ്ട്. വെള്ളം ഉയരുവാന്‍ സാധ്യതയുള്ളതിനാല്‍ പുഴയുടെ തീരങ്ങളില്‍ ഉള്ളവര്‍ ജാഗ്രത പാലിക്കണമെന്നും മുഖ്യമന്ത്രി പിണറായി അറിയിച്ചു.

Leave A Reply

Your email address will not be published.