ജമ്മുകശ്മീരിലെ ഏറ്റുമുട്ടലില്‍ നാല് ഭീകരരെ സൈന്യം വധിച്ചു

0

ബാരാമുള്ള: ജമ്മുകശ്മീരിലെ ബാരാമുള്ളയില്‍ നാല് ഭീകരരെ സൈന്യം ഏറ്റുമുട്ടലിലൂടെ വധിച്ചു. ഒരു സൈനികന് പരിക്കേല്‍ക്കുകയും ചെയ്തു. രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തില്‍ സൈന്യം പട്രോളിംഗ് നടത്തുമ്ബോള്‍ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു. സ്ഥലത്ത് സൈന്യം ഭീകരര്‍ക്കായുള്ള തെരച്ചില്‍ തുടരുകയാണ്. പരിക്കേറ്റ സൈനികനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

നേരത്തെ, ജമ്മു കാശ്മീരിലെ ഗുരസ് സെക്ടറില്‍ നുഴഞ്ഞുകയറ്റ ശ്രമം തടയുന്നതിനിടെ കൊല്ലപ്പെട്ട നാല് സെനികര്‍ക്ക് സേന അന്ത്യോപചാരം അര്‍പ്പിച്ചു. മേജര്‍ കെ.പി റാണെ, ഹവല്‍ദാര്‍മാരായ ജാമി സിംഗ്, വിക്രംജീത്, റൈഫിള്‍മാന്‍ ഹമീര്‍ സിംഗ് എന്നിവരാണ് കൊല്ലപ്പെട്ടത്. കമാന്‍ഡന്റ് ലഫ്റ്റനന്റ് ജനറല്‍ എകെ ഭട്ട് അന്ത്യോപചാരം അര്‍പ്പിച്ചു. കാശ്മീര്‍ പൊലീസ് എസ്പി വായ്ദ് ചടങ്ങുകളില്‍ പങ്കെടുത്തു.

Leave A Reply

Your email address will not be published.