വയനാട്ടില്‍ വീണ്ടും ഉരുള്‍പൊട്ടല്‍

0

വൈത്തിരി: കനത്ത മഴയെ തുടര്‍ന്ന് വയനാട് വൈത്തിരി പോലീസ് സ്റ്റേഷന് സമീപം ഉരുള്‍പൊട്ടി. വൈത്തിരി പോലീസ് സ്റ്റേഷന്‍ ഭാഗീകമായി തകര്‍ന്നു. സ്റ്റേഷനുള്ളില്‍ മണ്ണ് നിറഞ്ഞു കിടക്കുകയാണ്. പോലീസ് സ്റ്റേഷനില്‍ ആര്‍ക്കും ആളപായമുള്ളതായി റിപ്പോര്‍ട്ടില്ല എന്നാല്‍ പോലീസ് സ്റ്റേഷന് സമീപമുള്ള ലക്ഷംവീട് കോളനിയില്‍ ഒരു സ്ത്രീ മണ്ണിനടിയില്‍പ്പെട്ടു. ഇവരെ രക്ഷപ്പെടുത്താനുള്ള ശ്രമം തുടരുകയാണ്. റോഡിലേക്ക് മണ്ണ് ഒലിച്ച്‌ എത്തിയതിനെ തുടര്‍ന്ന് കോഴിക്കോട്-മൈസൂര്‍ പാതയില്‍ വാഹന ഗതാഗതം പൂര്‍ണമായി തടസപ്പെട്ടിരിക്കുകയാണ്. കേരളത്തില്‍ വിവിധയിടങ്ങളില്‍ ഇന്നലെ ഉരുള്‍പൊട്ടല്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

Leave A Reply

Your email address will not be published.