അണ്ടര്‍ 20 വനിതാ ലോകകപ്പില്‍ ജര്‍മ്മനി ക്വാര്‍ട്ടറില്‍

0

അണ്ടര്‍ 20 വനിതാ ലോകകപ്പില്‍ ഗ്രൂപ്പ് ഘട്ടത്തില്‍ ഒരു മത്സരം ശേഷിക്കെ തന്നെ ജര്‍മ്മനി ക്വാര്‍ട്ടറിലേക്ക് കടന്നു. ഗ്രൂപ്പ് ഡിയില്‍ നടന്ന മത്സരത്തില്‍ ചൈനയെ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് തോല്‍പ്പിച്ചതോടെയാണ് ജര്‍മ്മനിയുടെ ക്വാര്‍ട്ടര്‍ ഉറച്ചത്. ജര്‍മ്മനിക്കായി ഗ്വിനും ഫ്രൈഗാംഗും ആണ് ഗോളുകള്‍ നേടിയത്. അദ്യ മത്സരത്തില്‍ ജര്‍മ്മനി നൈജീരിയയെയും തോല്‍പ്പിച്ചിരുന്നു.

ഗ്രൂപ്പ് ഡിയിലെ മറ്റൊരു മത്സരത്തില്‍ നൈജീരിയ ഹെയ്തിയെ തോല്‍പ്പിച്ചു. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു നൈജീരിയയുടെ വിജയം. നൈജീരിയക്കായി അജിബാദെ പെനാള്‍ട്ടിയില്‍ നിന്നും ഗോള്‍ കണ്ടെത്തി. രണ്ടു മത്സരങ്ങളും പരാജയപ്പെട്ട ഹെയ്തിയുടെ ക്വാര്‍ട്ടര്‍ പ്രതീക്ഷ അവസാനിച്ചു.

Leave A Reply

Your email address will not be published.