ഇന്ത്യ ഇംഗ്ലണ്ട് രണ്ടാം ടെസ്റ്റ്;ആദ്യത്തെ കളി ഉപേക്ഷിച്ചു

0

ലണ്ടന്‍: ഇന്ത്യ-ഇംഗ്ലണ്ട് രണ്ടാം ടെസ്റ്റിന്റെ ആദ്യദിനം ഒരു പന്തുപോലും എറിയാന്‍ കഴിയാതെ ഉപേക്ഷിച്ചു. നിര്‍ത്താതെ പെയ്ത മഴയും ഔട്ട്ഫീല്‍ഡിലെ നനവും കാരണം ആദ്യ ദിനത്തിലെ മത്സരം ഉപേക്ഷിക്കാന്‍ അമ്ബയര്‍മാരായ മരിയ ഇറാസ്മസ് അലീം ദാര്‍ എന്നിവര്‍ തീരുമാനിക്കുകയായിരുന്നു. ടോസ് പോലും ഇടാതെയാണ് ഒന്നാം ദിനം ഉപേക്ഷിച്ചത്. അഞ്ച് മത്സരങ്ങളുടെ പരമ്ബരയില്‍ ആദ്യ മത്സരം വിജയിച്ച്‌ ഇംഗ്ലണ്ട് മുന്നിലാണ്. രാവിലെ മുതല്‍ തുടങ്ങിയ കനത്ത മഴ ഉച്ചയ്ക്ക് ശേഷം ശമനം ഉണ്ടായിരുന്നെങ്കിലും. ഔട്ഫീല്‍ഡിലെ നനവുമൂലമാണ് മത്സരം ഉപേക്ഷിക്കാന്‍ അമ്ബയര്‍മാര്‍ നിര്‍ബന്ധിതരായത്. എഡ്ജ്ബാസ്റ്റണ്‍ ടെസസ്റ്റില്‍ 31 റണ്‍സിനാണ് ഇംഗ്ലണ്ട് ഇന്ത്യയെ പരാജയപ്പെടുത്തിയത്.

Leave A Reply

Your email address will not be published.