ഇടുക്കിയില്‍ ഒരു ഷട്ടര്‍ കൂടി തുറന്നു

0

ചെറുതോണി: ഇടുക്കി ചെറുതോണി അണക്കെട്ടിലെ ജലനിരപ്പില്‍ ഉയരുന്ന സാഹചര്യത്തില്‍ ഇന്ന് ഒരു ഷട്ടര്‍ കൂടി ഉയര്‍ത്തി. രണ്ടാം നമ്ബര്‍ ഷട്ടറാണ് ഇന്ന് രാവിലെ ഏഴ് മണിയോടെ ഉയര്‍ത്തിയത്. 50 സെന്റീമീറ്റര്‍ ഉയര്‍ത്തിയ ഈ ഷട്ടറിലൂടെ സെക്കന്‍ഡില്‍ 50,​000 ലിറ്റര്‍ ജലമാണ് പുറത്തേക്ക് ഒഴുകുന്നത്. ഇതോടെ,​ ഉയര്‍ത്തിയ രണ്ട് ഷട്ടറുകളില്‍ നിന്ന് ഇപ്പോള്‍ ഒരു ലക്ഷം ലിറ്റര്‍ വെള്ളമാണ് പുറത്തേക്ക് ഒഴുകുന്നത്. ഇപ്പോള്‍ 2400.94 അടിയാണ് ഇപ്പോഴത്തെ ജലനിരപ്പ്. 2403 അടിയാണ് ഡാമിന്‍റെ പരാമവധി ശേഷി. ജലനിരപ്പ് 2399 അടിയിലെത്തിയപ്പോള്‍ തന്നെ അതീവ ജാഗ്രതാ നിര്‍ദ്ദേശം​ നല്‍കിയിരുന്നു. പെരിയാറിന്‍റെ തീരത്തുള്ളവര്‍ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദ്ദേശിച്ചു. ഡാം തുറന്നതിനെ തുടര്‍ന്നുള്ള സ്ഥിതിഗതികള്‍ സര്‍ക്കാര്‍ സസൂക്ഷ്മം വീക്ഷിച്ചു വരികയാണ്.

Leave A Reply

Your email address will not be published.