ഇടുക്കിയില്‍ റെഡ് അലര്‍ട്ട്

0

തൊടുപുഴ : മഴ കനത്തതോടെ ഇടുക്കിയില്‍ ജലനിരപ്പ് 2400 അടി കടന്നു. ഇതോടെ ഇടുക്കി ഡാം പ്രദേശത്ത് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. കനത്ത മഴയും ശക്തമായ നീരൊഴുക്കും തുടരുന്ന സാഹചര്യത്തിലാണ് ഇതെന്ന് ഇടുക്കി ജില്ലാ കലക്ടര്‍ അറിയിച്ചു. ചെറുതോണി ഡാമില്‍ നിന്നു ഇന്ന് രാവിലെ മുതല്‍ കൂടുതല്‍ വെള്ളം തുറന്നുവിടും. രാവിലെ ഏഴ് മണി മുതല്‍ 100 ക്യുമെക്‌സ് വെള്ളമായിരിക്കും തുറന്നുവിടുക. സെക്കന്റില്‍ ഒരു ലക്ഷം ലിറ്റര്‍ വെള്ളമായിരിക്കും ഡാമില്‍ നിന്നു പുറത്തെത്തുക. അതായത് ഇന്നത്തേതിന്‍റെ അളവ്. വെള്ളിയാഴ്ച രാവിലെ ആറുമണിക്ക് ചെറുതോണി അണക്കെട്ടിന്റെ ഷട്ടര്‍ തുറന്ന് സുരക്ഷിതമായ അളവില്‍ ജലം ചെറുതോണി/പെരിയാര്‍ നദിയിലേക്ക് ഒഴുക്കിവിടാന്‍ തീരുമാനിച്ചിരിക്കുകയാണെന്നു കെഎസ്‌ഇബി അറിയിച്ചു

Leave A Reply

Your email address will not be published.