മാവോയിസ്റ്റുകള്‍ പോസ്റ്റ്മാസ്റ്ററെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി

0

ഭുവനേശ്വര്‍: മാവോയിസ്റ്റുകള്‍ പോസ്റ്റ്മാസ്റ്ററെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി. ഒഡീഷയിലെ മല്‍ക്കാങ്കരി ജില്ലയിലാണ് സംഭവം. നാരായണ്‍ പളശി (45) എന്നയാളെയാണ് മാവോയിസ്റ്റുകള്‍ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയത്. ഇരുപതോളം പേര്‍ വരുന്ന ആയുധധാരികളാണ് നാരായണിനെ തട്ടിക്കൊണ്ടുപോയത്. പിന്നീട് ഇവിടെനിന്നും മാറി വെടിയേറ്റ നിലയില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു. ബുധനാഴ്ച വൈകുന്നേരമായിരുന്നു നാരായണ്‍ പളശിയെ തട്ടിക്കൊണ്ടു പോയത്.
മാവോയിസ്റ്റുകളെ പിടികൂടുന്നതിനായി പോലീസ് തെരച്ചില്‍ ശക്തമാക്കിയിട്ടുണ്ട്.

Leave A Reply

Your email address will not be published.