കണ്ണൂരിന്‍റെ ഉരുക്ക് മനുഷ്യൻ തിരിച്ചുവരവിൽ, മന്ത്രിസഭയിലെ അതിശക്തനായി ഇ.പി ജയരാജൻ

0

തിരുവനന്തപുരം: കണ്ണൂർ ജില്ലയിൽ നിന്ന് എസ്എഫ്ഐയിലൂടെ പൊതുരംഗത്ത് എത്തിയ ഇദ്ദേഹം ഡിവൈഎഫ്ഐയുടെ പ്രഥമ അഖിലേന്ത്യാ പ്രസിഡന്റ് ആയിരുന്നു. ദീർഘകാലം സിപിഐ (എം) കണ്ണൂർ ജില്ല സെക്രട്ടറിയായും തൃശ്ശൂർ ജില്ലാസെക്രട്ടറിയുടെ ചുമതലയിലും പ്രവർത്തിച്ചു. കണ്ണൂരിലെ യുവ മനസ്സുകളിൽ സ്ഥാനം നേടിയ സഖാവായിരുന്നു ഇ.പി ജയരാജൻ. ഒരു സമയത്ത് കണ്ണൂരിൽ പാർട്ടിയെ നിയന്ത്രിച്ചിരുന്നത് ഇ.പിജയരാജൻ,പി.ജയരാജൻ,എം.വി ജയരാജൻ എന്നീ ത്രയങ്ങളായ ജയരാജന്മാരായിരുന്നു. കർഷകസംഘം സംസ്ഥാന പ്രസിഡന്റ്, ദേശാഭിമാനി ജനറൽ മാനേജർ എന്നീ ചുമതലകളിലും ഇദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. 1997ൽ അഴീക്കോട് നിന്ന് നിയമസഭയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടു. 2011-ലും 2016ലും കണ്ണൂർ ജില്ലയിലെ മട്ടന്നൂരിൽ നിന്നും നിയമസഭയിലേക്ക് വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു.
2016മേയ് 25-ന് പിണറായി വിജയൻ മന്ത്രിസഭയിൽ വ്യവസായം, കായികം എന്നീ വകുപ്പുകളുടെ ചുമതലയേറ്റു. എന്നാൽ ബന്ധുനിയമന വിവാദത്തേത്തുടർന്ന് 2016ഒക്ടോബർ 14-ന് ഇദ്ദേഹം മന്ത്രിപദം രാജി വെച്ചു. വിജിലൻസിന്‍റെ ക്ലീൻചീട്ട്‌ ലഭിച്ച മുഖ്യമന്ത്രിയുടെ വിശ്വസ്തനായ ഇ പി ജയരാജന്റെ മന്ത്രിസഭയിലേക്കുളള തിടുക്കപ്പെട്ട മടങ്ങിവരവ് സാധ്യമാക്കിയത് പിണറായി വിജയൻ തന്നെ നേരിട്ട് മുൻകൈ എടുത്താണ്.ആഗസ്റ്റ് 19 ന് മുഖ്യമന്ത്രി പിണറായി വിജയൻ വിദഗ്ദ്ധ ചികിത്സയ്ക്കായി അമേരിക്കയിലേക്ക് പോകും. ക്യാൻസർ, ഹൃദ്രോഗം, പ്രമേഹം എന്നീ രോഗങ്ങൾക്ക് വിദഗ്ദ്ധ ചികിത്സ ലഭ്യമാക്കുന്ന മയോ ക്ലീനിക്കിലാണ് പിണറായി വിജയൻ അഡ്മിറ്റാകുക. 17 ദിവസം നീണ്ടുനിൽക്കുന്നതാണ് മുഖ്യമന്ത്രിയുടെ അമേരിക്കൻ ചികിത്സ.ഈ കാലയളവിൽ മുഖ്യമന്ത്രിയുടെ ചുമതല നൽകാൻ നിലവിൽ പിണറായി മന്ത്രിസഭയിൽ വിശ്വസ്തർ ഇല്ലെന്നാണ് പിണറായി ക്യാമ്പിലെ അടക്കം പറച്ചിൽ. പിണറായി മന്ത്രിസഭയിൽ ഇ പി ജയരാജൻ തിരിച്ചെത്തുമ്പോൾ ഇ പി എന്ന കറകളഞ്ഞ കമ്മ്യൂണിസ്റ്റ്കാരൻ തന്നെ ആകും മന്ത്രിസഭയിലെ രണ്ടാമൻ.

ഷിബു ബാബു

Leave A Reply

Your email address will not be published.