ഇമ്രാന്‍ ഖാന്‍റെ സത്യപ്രതിജ്ഞ ആഗസ്റ്റ് 18ന്

0

ഇസ്‍ലാമാബാദ്:  ഇമ്രാന്‍ ഖാന്‍ ഈ മാസം 18ന് സത്യപ്രതിജ്ഞ ചെയ്യും. പാര്‍ട്ടി വൃത്തങ്ങളാണ് ഇത് സംബന്ധിച്ച വാര്‍ത്ത പുറത്ത് വിട്ടത്. തിരഞ്ഞെടുപ്പിനു ശേഷം ഉടലെടുത്ത അനിശ്ചിതത്വം നീക്കിയാണ് ഈ മാസം 18ന് ഇമ്രാന്‍ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്ന പ്രഖ്യാപനം എത്തിയിരിക്കുന്നത്.
പ്രധാനമന്ത്രി നരേന്ദ്ര മോദി ഉള്‍പ്പെടെ സാര്‍ക് രാജ്യങ്ങളുലെ തലവന്‍മാരെ സത്യപ്രതിജ്ഞയ്‌ക്ക് ക്ഷണിക്കുമെന്ന് ആദ്യം റിപ്പോര്‍ട്ട് ഉണ്ടായിരുന്നെങ്കിലും പാര്‍ട്ടി വ്യത്തങ്ങള്‍ ഇത് തള്ളിക്കളയുകയായിരുന്നു.
ബോളിവുഡ് താരം ആമിര്‍ ഖാന്‍ മുന്‍ ക്രിക്കറ്റ് താരങ്ങളായ സുനില്‍ ഗവാസ്‌കര്‍, കപില്‍ ദേവ്, നവ്ജോത് സിംഗ് സിദ്ധു എന്നിവര്‍ക്ക് മാത്രമാണ് സത്യപ്രതിജ്ഞ ചടങ്ങിന് ഇന്ത്യയില്‍ നിന്നും ക്ഷണമുള്ളൂ. തന്‍റെ ഫൗണ്ടേഷന്‍ നടത്തുന്ന പരിപാടിയുടെ തിരക്കിലായതിനാല്‍ സത്യപ്രതിജ്ഞയ്‌ക്ക് പങ്കെടുക്കില്ലെന്ന് ആമിര്‍ ഖാന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.അതേസമയം ഇമ്രാന്‍റെ ക്ഷണം സ്വീകരിക്കുന്നുവെന്നും ചടങ്ങില്‍ പങ്കെടുക്കുമെന്നും പഞ്ചാബ് ക്യാബിനറ്റ് മിനിസ്റ്റര്‍ കൂടിയായ സിദ്ധു വ്യക്തമാക്കിയിരുന്നു.

Leave A Reply

Your email address will not be published.