ലോ​ര്‍​ഡ്സ് ടെസ്റ്റ്: ഇ​ന്ത്യ പു​റ​ത്ത്

0

ലോ​ര്‍​ഡ്സ്: മ​ഴ​മൂ​ലം പ​ല​ത​വ​ണ ത​ട​സ​പ്പെ​ട്ട ര​ണ്ടാം ക്രി​ക്ക​റ്റ് ടെ​സ്റ്റി​ന്‍റെ ര​ണ്ടാം ദി​നം  ഇ​ന്ത്യ ഒ​ന്നാം ഇ​ന്നിം​ഗ്സി​ല്‍ 107 റ​ണ്‍​സി​നു പു​റ​ത്താ​യി. 29 റ​ണ്‍​സെ​ടു​ത്ത ആ​ര്‍. അ​ശ്വി​നാ​ണ് ടോ​പ് സ്കോ​റ​ര്‍. കോ​ഹ്‌​ലി​യും (23) ര​ഹാ​ന​യും (18) പി​ടി​ച്ചു​നി​ല്‍​ക്കാ​ന്‍ ശ്ര​മി​ച്ച​പ്പോ​ള്‍ മ​റ്റു​ള്ള​വ​രെ​ല്ലാം വ​മ്ബ​ന്‍ പ​രാ​ജ​യ​മാ​യി.

ത​ക​ര്‍​ച്ച​യോ​ടെ​യാ​യി​രു​ന്നു ഇ​ന്ത്യ​യു​ടെ തു​ട​ക്കം. ആ​ദ്യ ഓ​വ​റി​ലെ അ​ഞ്ചാം പ​ന്തി​ല്‍ ത​ന്നെ ഓ​പ്പ​ണ​ര്‍ മു​ര​ളി വി​ജ​യി പു​റ​ത്ത്. ആ​ന്‍​ഡേ​ഴ്സ​ണി​ന്‍റെ പ​ന്തി​ല്‍ ക്ലീ​ന്‍ ബൗ​ള്‍​ഡാ​യ മു​ര​ളി വി​ജ​യി റ​ണ്ണൊ​ന്നും എ​ടു​ക്കാ​തെ മ​ട​ങ്ങി. കെ.​എ​ല്‍ രാ​ഹു​ലും (8) ധ​വാ​ന് പ​ക​ര​ക്കാ​ര​നാ​യെ​ത്തി​യ പു​ജാ​ര​യും (1) ആ​ദ്യ പ​ത്ത് ഓ​വ​റി​ല്‍ ത​ന്നെ മ​ട​ങ്ങി. ക​ഴി​ഞ്ഞ ടെ​സ്റ്റി​ലെ ഹീ​റോ നാ​യ​ക​ന്‍ കോ​ഹ്‌​ലി​യി​ലാ​യി​രു​ന്നു പി​ന്നീ​ടു​ള്ള പ്ര​തീ​ക്ഷ. എ​ന്നാ​ല്‍ നാ​യ​ക​നും ഒ​ന്നേ​കാ​ല്‍ മ​ണി​ക്കൂ​റോ​ളം ക്രീ​സി​ല്‍ പി​ടി​ച്ചു​ നി​ന്ന ശേ​ഷം വോ​ക്സി​നു വി​ക്ക​റ്റ് ന​ല്‍​കി മ​ട​ങ്ങി.

ര​ണ്ടു മാ​റ്റ​ങ്ങ​ളു​മാ​യാ​ണ് ഇം​ഗ്ല​ണ്ടും ക​ള​ത്തി​ലി​റ​ങ്ങു​ന്ന​ത്. ഓ​ള്‍ റൗ​ണ്ട​ര്‍ ബെ​ന്‍ സ്റ്റോ​ക്സും ഡേ​വി​ഡ് മ​ലാ​നും ടീ​മി​ലി​ല്ല. ഒ​ലി പോ​പ്പും പേ​സ​ര്‍ ക്രി​സ് വോ​ക്സു​മാ​ണ് ടീ​മി​ലെ പു​തു​മു​ഖ​ങ്ങ​ള്‍. അ​ഞ്ച് മ​ത്സ​ര​ങ്ങ​ളു​ടെ പ​ര​മ്ബ​ര​യി​ലെ ആ​ദ്യ മ​ത്സ​രം ജ​യി​ച്ച്‌ ഇം​ഗ്ല​ണ്ട് മു​ന്നി​ലാ​ണ്.

Leave A Reply

Your email address will not be published.