രാജസ്ഥാനില്‍ തിരഞ്ഞെടുപ്പ്‌ പ്രചരണ പരിപാടികള്‍ക്ക് തുടക്കം കുറിച്ച്‌ രാഹുല്‍ ഗാന്ധി

0

ജയ്പൂര്‍: രാജസ്ഥാന്‍ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള കോണ്‍ഗ്രസിന്‍റെ പ്രചരണ പരിപാടികള്‍ ഇന്ന് തുടങ്ങും. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയാണ് പ്രചരണം ഉദ്ഘാടനം ചെയ്യുക. രാംലീല മൈതാനത്താണ് കോണ്‍ഗ്രസിന്റെ പ്രചരണ പരിപാടികള്‍ നടക്കുക. ജയ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് പ്രത്യേകമായി തയ്യാറാക്കിയ വാഹനത്തിലാണ് രാഹുല്‍ രാംലീല മൈതാനത്ത് എത്തുന്നത്‌. വിവിധയിടങ്ങളില്‍ അദ്ദേഹത്തിന് സ്വീകരണം നല്‍കുകയും ജയ്പൂരില്‍ റോഡ് ഷോ സംഘടിപ്പിക്കുമെന്നും സംഘാടകര്‍ പറഞ്ഞു.

കോണ്‍ഗ്രസ് അധ്യക്ഷ പദവിയിലെത്തിയ ശേഷം ആദ്യമായിട്ടാണ് രാഹുല്‍ രാജസ്ഥാനില്‍ എത്തുന്നത്. അതുകെണ്ട് തന്നെ വന്‍ സ്വീകരണമാണ് രാഹുലിന് വേണ്ടി രാജസ്ഥാനില്‍ ഒരുക്കിയിരിക്കുന്നത് എന്ന് പാര്‍ട്ടി സംസ്ഥാന മേധാവി സച്ചിന്‍ പൈലറ്റ് വ്യക്തമാക്കിയിരുന്നു.എങ്ങനെ തിരഞ്ഞെടുപ്പിനെ നേരിടണമെന്ന് രാഹുല്‍ പ്രവര്‍ത്തകര്‍ക്ക് നിര്‍ദ്ദേശം നല്‍കും. സന്ദര്‍ശനത്തിന്റെ ഭാഗമായി രാജസ്ഥാനിലെ പ്രധാന ക്ഷേത്രങ്ങളും രാഹുല്‍ സന്ദര്‍ശിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

Leave A Reply

Your email address will not be published.