റ്യാന്‍ എയര്‍ പൈലറ്റുമാര്‍ പണിമുടക്കി; 400 വിമാനസര്‍വീസുകള്‍ റദ്ദാക്കി

0

ബര്‍ലിന്‍ : ജര്‍മനി, സ്വീഡന്‍, അയര്‍ലന്‍ഡ‌്, ബെല്‍ജിയം, നെതര്‍ലന്‍ഡ‌് തുടങ്ങിയ രാജ്യങ്ങളില്‍ സര്‍വീസ‌് നടത്തുന്ന റ്യാന്‍ എയര്‍ലൈന്‍സിന്‍റെ 400 സര്‍വീസുകള്‍ റദ്ദാക്കി.റ്യാന്‍ എയര്‍ പൈലറ്റുമാര്‍ പണിമുടക്കിയതിനെ തുടര്‍ന്ന‌് യൂറോപ്യന്‍ രാജ്യങ്ങളിലെ വിമാന സര്‍വീസ‌് ഭൂരിഭാഗവും റദ്ദാക്കിയത്.
അരലക്ഷത്തോളം വിമാനയാത്രികര്‍ ദുരിതത്തിലായി. ശമ്ബളവര്‍ധനയടക്കമുള്ള ആവശ്യങ്ങള്‍ ഉന്നയിച്ച‌് 24 മണിക്കൂറാണ‌് ജീവനക്കാര്‍ പണിമുടക്കിയത‌്. പ്രശ‌്നം പരിഹരിക്കാന്‍ കഴിയാവുന്നതെല്ലാം ചെയ്യുമെന്ന‌് റ്യാന്‍ എയര്‍ലൈന്‍സ‌് അധികൃതര്‍ അറിയിച്ചു.

 

Leave A Reply

Your email address will not be published.