മോഷ്ടാക്കള്‍ എടിഎം മെഷീന്‍ മോഷ്ടിച്ചു കൊണ്ടു പോയി

0

പാറ്റ്ന: ബിഹാറിലെ ഭോജ്പൂര്‍ ജില്ലയില്‍ മോഷ്ടാക്കള്‍ എടിഎം മെഷീന്‍ അപ്പാടെ മോഷ്ടിച്ചു കൊണ്ടു പോയി. നവോഡേ ചൗക്കിലെ എസ്ബിഐ എടിഎം മെഷീനാണ് കവര്‍ന്നത്. 39,000 രൂപയാണ് എടിഎമ്മില്‍ ഉണ്ടായിരുന്നതെന്ന് അധികൃതര്‍ അറിയിച്ചു. എടിഎം മെഷീനുമായി മോഷ്ടാക്കള്‍ കാറില്‍ രക്ഷപ്പെടുന്നത് പോലീസ് പട്രോളിംഗ് സംഘം കണ്ടെങ്കിലും ഇവരെ പിടികൂടാന്‍ സാധിച്ചില്ല. എടിഎം മെഷീന്‍ രണ്ടു മാസമായി തകരാറിലായിരുന്നുവെന്ന് ജില്ലാ പോലീസ് മേധാവി അറിയിച്ചു.

Leave A Reply

Your email address will not be published.