ദിലീപിന്‍റെ ഡിങ്കനില്‍ വിഷ്ണു ഉണ്ണികൃഷ്ണനും

0

ദിലീപ് മജീഷ്യന്‍റെ വേഷത്തില്‍ എത്തുന്ന ത്രീഡി ചിത്രം പ്രൊഫസര്‍ ഡിങ്കന്‍റെ ഷൂട്ടിംഗ് ആരംഭിച്ചു. വിഷ്ണു ഉണ്ണികൃഷ്ണനും ചിത്രത്തില്‍ പ്രധാന വേഷത്തിലുണ്ട്. വിഷ്ണു ചിത്രത്തില്‍ ജോയ്ന്‍ ചെയ്തു. സുരാജ് വെഞ്ഞാറമ്മൂട്, അജു വര്‍ഗീസ്, ശ്രിന്ദ അര്‍ഹാന്‍, റാഫി, കൊച്ചു പ്രേമന്‍, കൈലാസ് എന്നിവരും ചിത്രത്തില്‍ വേഷമിടുന്നു. ശങ്കര്‍ ചിത്രം 2.0 യ്ക്കു പിന്നില്‍ പ്രവര്‍ത്തിച്ച സംഘമാണ് ഡിങ്കന്റെ ത്രീഡി ചുമതല ഏറ്റെടുക്കുന്നത്. 3ഡിയില്‍ തന്നെ ഷൂട്ട് ചെയ്ത റിലീസ് ചെയ്ത് റിലീസ് ചെയ്യുന്ന ഇന്ത്യയിലെ ആദ്യ ചിത്രമാണ് 2.0.
തിരുവനന്തപുരം പ്രധാന ലൊക്കേഷനായി ഷൂട്ടിംഗ് പുരോഗമിക്കുന്ന പ്രൊഫ. ഡിങ്കന്‍ സംവിധാനം ചെയ്യുന്നത് കെ രാമചന്ദ്രബാബുവാണ്. റാഫിയാണ് തിരക്കഥ നിര്‍വഹിക്കുന്നത്.

Leave A Reply

Your email address will not be published.