സിറിയയില്‍ വന്‍ സ്‌ഫോടനം; 39 പേര്‍ കൊല്ലപ്പെട്ടു

0

ഡമാസ്‌ക്കസ്: സിറയയിലെ വിമത മേഖലയായ ഇഡ്ലിബിലുണ്ടായ സ്‌ഫോടനത്തില്‍ 12 കുട്ടികള്‍ ഉള്‍പ്പെടെ 39 പേര്‍ കൊല്ലപ്പെട്ടു. നിരവധി ആളുകളെ കാണാതായി. ഇഡ്ലിബ് പ്രവിശ്യയിലെ സര്‍മാദയില്‍ ആയുധം സൂക്ഷിച്ചിരുന്ന കെട്ടിടത്തിലാണ് സ്‌ഫോടനം ഉണ്ടായത്. സിറിയയിലെ അവസാന വിമതകേന്ദ്രങ്ങളില്‍ പ്രധാനപ്പെട്ടതാണ് ഇഡ്ലിബ്. സ്‌ഫോടനത്തില്‍ തകര്‍ന്ന കെട്ടിടത്തിന്‍റെ അവശിഷ്ടങ്ങള്‍ മണ്ണ് മാന്ത്രി യന്ത്രം ഉപയോഗിച്ച്‌ നീക്കിയതിനു ശേഷമാണ് ഉള്ളില്‍ കുടുങ്ങിയവരെ പുറത്തെടുത്തത്.

 

Leave A Reply

Your email address will not be published.