ന​വാ​സ് ഷ​രീ​ഫി​നെ അ​ക്കൗ​ണ്ട​ബി​ലി​റ്റി കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി

0

ഇ​സ്ലാ​മാ​ബാ​ദ്: അ​ഴി​മ​തി​ക്കേ​സി​ല്‍ ജ​യി​ല്‍ ശി​ക്ഷ അ​നു​ഭ​വി​ക്കു​ന്ന പാ​ക്കി​സ്ഥാ​ന്‍ മു​ന്‍ പ്ര​ധാ​ന​മ​ന്ത്രി ന​വാ​സ് ഷ​രീ​ഫി​നെ അ​ക്കൗ​ണ്ട​ബി​ലി​റ്റി കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി. ഷ​രീ​ഫി​നും അ​ദ്ദേ​ഹ​ത്തി​ന്‍റെ കു​ടും​ബ​ത്തി​നു​മെ​തി​രെ ര​ണ്ട് അ​ഴി​മ​തി​ക്കേ​സു​ക​ള്‍ കൂ​ടി നി​ല​വി​ലു​ണ്ട്. ഈ ​കേ​സു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് ഷരീ​ഫി​നെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ​ത്.

പ്ര​ധാ​ന​മ​ന്ത്രി​യാ​യി​രു​ന്ന 1990ക​ളി​ല്‍ അ​ഴി​മ​തി​പ്പ​ണ​മു​പ​യോ​ഗി​ച്ചു ല​ണ്ട​നി​ലെ അ​വ​ന്‍​ഫീ​ല്‍​ഡ് ഹൗ​സി​ല്‍ നാ​ലു ഫ്ളാ​റ്റു​ക​ള്‍ സ്വ​ന്ത​മാ​ക്കി​യെ​ന്ന കേ​സി​ലാ​ണ് ഷ​രീ​ഫ് ശി​ക്ഷ അ​നു​ഭ​വി​ക്കു​ന്ന​ത്. ഷ​രീ​ഫി​നു പ​ത്തു വ​ര്‍​ഷ​വും മ​ക​ള്‍ മ​റി​യ​ത്തി​ന് ഏ​ഴു വ​ര്‍​ഷം ത​ട​വു ശി​ക്ഷ​യാ​ണ് എ​ന്‍​എ​ബി കോ​ട​തി വി​ധി​ച്ച​ത്. ല​ണ്ട​നി​ല്‍​നി​ന്നു തി​രി​ച്ചെ​ത്തി​യ ഷ​രീ​ഫി​നെ​യും മ​റി​യ​ത്തെ​യും ജൂ​ലൈ 13നാ​ണ് അ​റ​സ്റ്റു ചെ​യ്ത​ത്. റാ​വ​ല്‍​പി​ണ്ടി​യി​ലെ അ​ട്യാ​ല ജ​യി​ലി​ലാ​ണ് ഇ​രു​വ​രെ​യും പാ​ര്‍​പ്പി​ച്ചി​രി​ക്കു​ന്ന​ത്.

Leave A Reply

Your email address will not be published.