റോജേഴ്‌സ് കപ്പ് മാസ്റ്റേഴ്സ് കിരീടം റാഫേല്‍ നദാലിന്

0

ടൊറന്റോ : ലോക ഒന്നാം നമ്ബര്‍ താരം റാഫേല്‍ നദാലിന് റോജേഴ്‌സ് കപ്പ് മാസ്റ്റേഴ്സ് കിരീടം. 33-മത് തവണയാണ് നദാല്‍ മാസ്റ്റേഴ്സ് കിരീടം നേടുന്നത്. ഗ്രീസിന്റെ യുവതാരം സ്റ്റെഫാനോസിനെയാണ് നദാല്‍ തോല്‍പ്പിച്ചത്. സ്‌കോര്‍ 6-2, 7-6. ലോക ഒന്നാം നമ്ബര്‍ താരമെന്ന ബഹുമതിക്ക് അര്‍ഹന്‍ തന്നെയാണ് താനെന്ന് ഒരിക്കല്‍ കൂടി തെളിയിച്ചിരിക്കുകയാണ് നദാല്‍.

കളിയുടെ അവസാന സമയങ്ങളില്‍ സ്റ്റെഫാനോസ് ശക്തമായ പ്രകടനം കാഴ്ചവെക്കുകയും സെറ്റ് സ്വന്തമാക്കാന്‍ ശ്രമിക്കുകയും ചെയ്തു. എന്നാല്‍ നദാലിന്റെ പരിചയസമ്ബത്തിന് മുന്നിലും മികവിന്റെ മുന്നിലും മത്സരം രണ്ട് സെറ്റില്‍ അവസാനിച്ചു.

ഈ വിജയത്തോടുകൂടി വര്‍ഷാവസാനവും നദാല്‍ ഒന്നാം സ്ഥാനത്ത് തുടരാനുള്ള സാധ്യത വര്‍ദ്ധിച്ചു. നദാലിന്റെ 80-മത് കിരീട നേട്ടമാണിത്.

Leave A Reply

Your email address will not be published.