കരുണാനിധിയുടെ മരണ ശേഷമുള്ള ഡി.എം.കെ. യുടെ ആദ്യ യോഗം ഇന്ന്

0

ചെന്നൈ: കരുണാനിധിയുടെ മരണ ശേഷമുള്ള ഡി.എം.കെ. യുടെ ആദ്യ എക്സിക്യൂട്ടീവ് യോഗം ഇന്ന് ചേരും. രാവിലെ പാര്‍ട്ടി ആസ്ഥാനമായ അറിവാലയത്തിലാണ് യോഗം. കരുണാനിധിക്ക് ആദരാഞ്ജലി അര്‍പ്പിക്കാനാണ് യോഗമെന്നാണ് ഔദ്യോഗിക വിശദീകരണം. യോഗത്തില്‍ പാര്‍ട്ടി പ്രസിഡന്‍റ് സ്ഥാനത്തേക്കുള്ള കരുണാനിധിയുടെ മകന്‍ സ്റ്റാലിന്‍റെ സ്ഥാനാരോഹണം മുഖ്യചര്‍ച്ചയായേക്കും. പാര്‍ട്ടി ജനറല്‍ കൗണ്‍സില്‍ എന്ന് ചേരുമെന്നും ഇന്നാണ് പ്രഖ്യാപിക്കുക. പാര്‍ട്ടിയില്‍ ഇല്ലെങ്കിലും അണികള്‍ തനിക്കൊപ്പമാണെന്ന് എം.കെ അഴഗിരി ഇന്നലെ പറഞ്ഞിരുന്നു. അഴഗിരിയുടെ പ്രസ്താവനയോട് ഡി എം കെ നേതാക്കള്‍ ആരും പ്രതികരിച്ചിരുന്നില്ല. എന്നാല്‍ സമ്മര്‍ദ്ദമുയര്‍ത്തി പാര്‍ട്ടിയിലേക്ക് തിരിച്ചെത്താനുള്ള അഴഗിരിയുടെ ശ്രമങ്ങളും യോഗത്തില്‍ ചര്‍ച്ച ചെയ്‌തേക്കും.

Leave A Reply

Your email address will not be published.