സംസ്ഥാനത്ത് വീണ്ടും ഉരുള്‍പൊട്ടല്‍

0

വയനാട‌് : വടക്കന്‍ ജില്ലകളില്‍ മലയോരത്ത‌് വ്യാപകമായി ഉരുള്‍പൊട്ടലും വെള്ളപ്പൊക്കവുമുണ്ടായി. കണ്ണൂര്‍, വയനാട‌്, മലപ്പുറം, പാലക്കാട്‌ ജില്ലകളിലാണ‌് ഉരുള്‍പൊട്ടിയത‌്. ഇടുക്കി പദ്ധതിപ്രദേശത്ത‌് മഴയ‌്ക്ക‌് നേരിയ കുറവുണ്ട‌്. ഇരിട്ടി അയ്യങ്കുന്നില്‍ ഉരുള്‍പൊട്ടി കൃഷിനാശവുമുണ്ടായി. വയനാട‌് പൊഴുതന കുറിച്യര്‍മല മേല്‍മുറിയില്‍ ഞായറാഴ്ച രാത്രി വീണ്ടും ഉരുള്‍പൊട്ടി. മൂന്നാംതവണയാണിത്. വന്‍മല നെടുകെ പിളര്‍ന്ന് 100 ഏക്കര്‍ ഭൂമി ഒലിച്ചുപോയി. 50 കുടുംബങ്ങളെ വേങ്ങാത്തോട് എസ്റ്റേറ്റ് ഗോഡൗണിലേക്ക് മാറ്റി. സുഗന്ധഗിരിയില്‍ ഉരുള്‍പൊട്ടല്‍ ഭീഷണിയെതുടര്‍ന്ന് നൂറ്റമ്ബതോളം കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു.

Leave A Reply

Your email address will not be published.