മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെതിരെ ഡല്‍ഹി പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു

0

ന്യൂഡല്‍ഹി: മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍, ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ എന്നിവര്‍ക്കെതിരെ ഡല്‍ഹി ചീഫ് സെക്രട്ടറിയെ കയ്യേറ്റം ചെയ്ത സംഭവത്തില്‍ ഡല്‍ഹി പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു. ഇവര്‍ക്ക് പുറമെ ആം ആദ്മി പാര്‍ട്ടിയിലെ പതിനൊന്ന് എംഎല്‍എമാര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. കഴിഞ്ഞ ഫെബ്രുവരിയില്‍ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ വച്ച്‌ ചീഫ് സെക്രട്ടറി അന്‍ഷു പ്രകാശിനെ രണ്ട് ആം ആദ്മി എംഎല്‍എമാര്‍ കയ്യേറ്റം ചെയ്തുവെന്നാണ് കേസ്.
സംഭവസമയത്ത് കെജ്‌രിവാളും സിസോദിയയും മറ്റ് പതിനൊന്ന് എംഎല്‍എമാരും ഓഫീസില്‍ ഉണ്ടായിരുന്നു ക്രിമിനല്‍ ഗൂഢാലോചന, ഔദ്യോഗിക കൃത്യ നിര്‍വഹണം തടസപ്പെടുത്തല്‍, മനപ്പൂര്‍വം പ്രകോപനമുണ്ടാക്കല്‍ തുടങ്ങിയ വകുപ്പുകളാണ് കെജ്‌രിവാളിനും മനീഷ് സിസോദിയക്കും എതിരെ ചുമത്തിയിരിക്കുന്നത്.

Leave A Reply

Your email address will not be published.