ബലിപെരുന്നാളിന് യു എ ഇയില്‍ 704 തടവുകാരെ മാപ്പ് നല്‍കി വിട്ടയക്കും

0

അബൂദാബി: യു എ ഇയില്‍ 704 തടവുകാരെ മാപ്പ് നല്‍കി വിട്ടയക്കും. ബലിപെരുന്നാളിനോടനുബന്ധിച്ചാണ് മാപ്പ് നല്‍കല്‍. യു എ ഇ പ്രസിഡന്റ് ഹിസ് ഹൈനസ് ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാനാണ് ഇത് സംബന്ധിച്ച്‌ ഉത്തരവിട്ടത്. വിവിധ കുറ്റകൃത്യങ്ങളില്‍ അകപ്പെട്ട് ജയില്‍ ശിക്ഷ അനുഭവിച്ച്‌ വരികയായിരുന്ന തടവുകാര്‍ക്ക് മാപ്പിന്റെ ഇളവ് ലഭ്യമായിട്ടുണ്ട്. ഇവരുടെ സാമ്ബത്തീക ബാധ്യതകള്‍ ഷെയ്ഖ് ഖലീഫ തന്നെ നിറവേറ്റും.

Leave A Reply

Your email address will not be published.