അണ്ടര്‍-15 വനിതാ സാഫ് കപ്പില്‍ ഇന്ത്യ സെമി ഫൈനലില്‍

0

ദില്ലി: ഫുട്ബോളില്‍ വീണ്ടും യശ്ശസുയര്‍ത്തി ഇന്ത്യയുടെ കുട്ടിപ്പട്ടാളം. പതിനഞ്ച് വയസ്സില്‍ താഴെയുള്ളവരുടെ വനിതാ സാഫ് കപ്പില്‍ ഇന്ത്യ സെമി ഫൈനലില്‍ കടന്നു. ഭൂട്ടാനില്‍ നടക്കുന്ന മത്സരത്തില്‍ ആതിഥേയരായ ഭൂട്ടാനെ ഏകപക്ഷീയമായ ഒരു ഗോളിന് തകര്‍ത്താണ് ഇന്ത്യന്‍ പെണ്‍പടയുടെ മുന്നേറ്റം.

ഷില്‍കി ദേവിയാണ് ഇന്ത്യയക്ക് വേണ്ടി അന്‍പത്തിയെട്ടാം മിനിറ്റില്‍ ഗോള്‍ നേടിയത്. വ്യാഴാഴ്ച നടക്കുന്ന സെമി ഫൈനല്‍ മാച്ചില്‍ ഇന്ത്യ നേപ്പാളിനെയോ ബംഗ്ലാദേശിനെയോ നേരിടും. ശനിയാഴ്ചയാണ് ഫൈനല്‍.

Leave A Reply

Your email address will not be published.