യുഎസുമായുള്ള ചര്‍ച്ചയ്ക്കു വിലക്ക് ഏര്‍പ്പെടുത്തി ഖമനയ്

0

ടെ​​​ഹ്റാ​​​ന്‍: യു​​​എ​​​സു​​​മാ​​​യി നേ​​​രി​​​ട്ടു ച​​​ര്‍​​​ച്ച ന​​​ട​​​ത്തു​​​ന്ന​​​തി​​​ന് ഇ​​​റാ​​​ന്‍റെ പ​​​ര​​​മോ​​​ന്ന​​​ത നേ​​​താ​​​വ് അ​​​യ​​​ത്തൊ​​​ള്ളാ അ​​​ലി ഖ​​​മ​​​ന​​​യ് വി​​​ല​​​ക്ക് ഏ​​​ര്‍​​​പ്പെ​​​ടു​​​ത്തി. ഇ​​​റാ​​​നു​​​മാ​​​യി ച​​​ര്‍​​​ച്ച​​​യ്ക്കു വി​​​രോ​​​ധ​​​മി​​​ല്ലെ​​​ന്ന് ക​​​ഴി​​​ഞ്ഞ​​​മാ​​​സം യു​​​എ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ട്രം​​​പ് പ​​​റ​​​ഞ്ഞി​​​രു​​​ന്നു. ഇ​​​തി​​​നു പ്ര​​​തി​​​ക​​​ര​​​ണ​​​മെ​​​ന്ന നി​​​ല​​​യി​​​ലാ​​​ണ് അ​​​മേ​​​രി​​​ക്ക​​​യു​​​മാ​​​യി യു​​​ദ്ധ​​​ത്തി​​​നു​​​മി​​​ല്ല, ച​​​ര്‍​​​ച്ച​​​യ്ക്കു​​​മി​​​ല്ലെ​​​ന്നു ഖ​​​മ​​​ന​​​യ് പ​​​റ​​​ഞ്ഞ​​​ത്. അ​​​മേ​​​രി​​​ക്ക ഏ​​​ര്‍​​​പ്പെ​​​ടു​​​ത്തി​​​യ ഉ​​​പ​​​രോ​​​ധ​​​ത്തെ​​​ക്കാ​​​ള്‍ സ​​​ര്‍​​​ക്കാ​​​രി​​​ന്‍റെ കെ​​​ടു​​​കാ​​​ര്യ​​​സ്ഥ​​​ത​​​യാ​​​ണ് ഇ​​​റാ​​​ന്‍റെ സാ​​​ന്പ​​​ത്തി​​​ക പ്ര​​​തി​​​സ​​​ന്ധി​​​ക്കു കാ​​​ര​​​ണ​​​മെ​​​ന്നും ഖ​​​മ​​​ന​​​യ് പ​​​റ​​​ഞ്ഞ​​​താ​​​യി സ്റ്റേ​​​റ്റ് ടി​​​വി റി​​​പ്പോ​​​ര്‍​​​ട്ടു ചെ​​​യ്തു.  ഇ​​​റാ​​​നു​​​മാ​​​യു​​​ള്ള ആ​​​ണ​​​വ​​​ക്ക​​​രാ​​​റി​​​ല്‍​​​നി​​​ന്ന് ഏ​​​ക​​​പ​​​ക്ഷീ​​​യ​​​മാ​​​യി പി​​​ന്മാ​​​റി​​​യ അ​​​മേ​​​രി​​​ക്ക ക​​​ഴി​​​ഞ്ഞ ചൊ​​​വ്വാ​​​ഴ്ച ഇ​​​റാ​​​നെ​​​തി​​​രേ പു​​​തി​​​യ ഉ​​​പ​​​രോ​​​ധം ഏ​​​ര്‍​​​പ്പെ​​​ടു​​​ത്തി.​​​വി​​​ല​​​ക്ക് ലം​​​ഘി​​​ച്ച്‌ ഇ​​​റാ​​​നു​​​മാ​​​യി വ്യാ​​​പാ​​​രം ന​​​ട​​​ത്തു​​​ന്ന​​​വ​​​രെ അ​​​മേ​​​രി​​​ക്ക ശ​​​ത്രു​​​പ​​​ക്ഷ​​​ത്തു​​​ള്ള​​​വ​​​രാ​​​യി പ​​​രി​​​ഗ​​​ണി​​​ക്കു​​​മെ​​​ന്നും ട്രം​​​പ് ഭ​​​ര​​​ണ​​​കൂ​​​ടം മു​​​ന്ന​​​റി​​​യി​​​പ്പു ന​​​ല്‍​​​കി.
ഇ​​​തെ​​​ത്തു​​​ട​​​ര്‍​​​ന്ന് ഇ​​​റാ​​​ന്‍റെ ക​​​റ​​​ന്‍​​​സി​​​യു​​​ടെ വി​​​ല​​​യി​​​ടി​​​ഞ്ഞു. വി​​​ല​​​ക്ക​​​യ​​​റ്റ​​​വും അ​​​ഴി​​​മ​​​തി​​​യും ജ​​​ന​​​ജീ​​​വി​​​തം ദു​​​ഃസ്സ​​​ഹ​​​മാ​​​ക്കി. ഈ ​​​സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ല്‍ ഖ​​​മ​​​ന​​​യ് ന​​​ട​​​ത്തി​​​യ പ്ര​​​തി​​​ക​​​ര​​​ണം ഇ​​​റാ​​​ന്‍ പ്ര​​​സി​​​ഡ​​​ന്‍റ് ഹ​​​സ​​​ന്‍ റൂ​​​ഹാ​​​നി​​​ക്ക് എ​​​തി​​​രേ​​​യു​​​ള്ള ഒ​​​ളി​​​യ​​​ന്പാ​​​ണെ​​​ന്നു ക​​​രു​​​ത​​​പ്പെ​​​ടു​​​ന്നു. വി​​​ല​​​ക്ക​​​യ​​​റ്റം നി​​​യ​​​ന്ത്രി​​​ക്കാ​​​ന്‍ ന​​​ട​​​പ​​​ടി​​​വേ​​​ണ​​​മെ​​​ന്ന് റു​​​ഹാ​​​നി​​​ക്കു​​​ള്ള ക​​​ത്തി​​​ല്‍ ഈ​​​യി​​​ടെ വി​​​പ്ള​​​വ​​​ഗാ​​​ര്‍​​​ഡ് ക​​​മാ​​​ന്‍​​​ഡ​​​ര്‍ മു​​​ഹ​​​മ്മ​​​ദ് അ​​​ലി ജ​​​ഫാ​​​രി ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടി​​​രു​​​ന്നു. സാ​​​ന്പ​​​ത്തി​​​ക​​​കു​​​റ്റം വി​​​ചാ​​​ര​​​ണ ചെ​​​യ്യാ​​​ന്‍ പ്ര​​​ത്യേ​​​ക കോ​​​ട​​​തി സ്ഥാ​​​പി​​​ക്കു​​​ന്ന​​​തി​​​ന് ഖ​​​മ​​​ന​​​യ് ഈ​​​യി​​​ടെ അ​​​നു​​​മ​​​തി ന​​​ല്‍​​​കു​​​ക​​​യു​​​ണ്ടാ​​​യി.​​​ആ​​​ണ​​​വ​​​ക്ക​​​രാ​​​റാ​​​യി​​​രു​​​ന്നു അ​​​ഞ്ചു​​​വ​​​ര്‍​​​ഷ​​​ത്തെ ഭ​​​ര​​​ണ​​​നേ​​​ട്ട​​​ത്തി​​​ല്‍ പ്ര​​​ധാ​​​ന​​​മാ​​​യി റു​​​ഹാ​​​നി ചൂ​​​ണ്ടി​​​ക്കാ​​​ട്ടി​​​യി​​​രു​​​ന്നത്. ക​​​രാ​​​റി​​​ല്‍​​​നി​​​ന്നു യു​​​എ​​​സ് പി​​​ന്മാ​​​റി​​​യ​​​തോ​​​ടെ റു​​​ഹാ​​​നി​​​ക്ക് എ​​​തി​​​രേ എ​​​ല്ലാ ഭാ​​​ഗ​​​ത്തു​​​നി​​​ന്നും രൂ​​​ക്ഷ​​​വി​​​മ​​​ര്‍​​​ശ​​​ന​​​മാ​​​ണു​​​യ​​​ര്‍​​​ന്നി​​​രി​​​ക്കു​​​ന്ന​​​ത്.

 

 

Leave A Reply

Your email address will not be published.