ഏഷ്യന്‍ ഗെയിംസില്‍ ഇത്തവണ ടിന്റു ലൂക്ക മത്സരിക്കില്ല

0

തിരുവനന്തപുരം: ഏഷ്യന്‍ ഗെയിംസില്‍ ഇത്തവണ ടിന്റു ലൂക്ക മത്സരിക്കില്ല. തിരുവനന്തപുരത്ത് നടന്ന സെലക്ഷന്‍ ട്രയല്‍സില്‍ നിന്ന് ടിന്റു പിന്‍മാറിയതായാണ് റിപ്പോര്‍ട്ട്. പരിക്കിനെ തുടര്‍ന്ന് ശാരീരികക്ഷമത വീണ്ടെടുക്കാന്‍ കഴിയാതെ വന്നതോടെയാണ് സെലക്ഷന്‍ ട്രയല്‍സില്‍നിന്ന് ടിന്റു പിന്‍മാറിയത്. ഏഷ്യന്‍ ഗെയിംസില്‍ 4-400 മീറ്റര്‍ റിലേ ടീമില്‍ ടിന്റുവിനെ ഉള്‍പ്പെടുത്തിയിരുന്നു.

ഭുവനേശ്വറില്‍ ഏഷ്യന്‍ അത്‌ലറ്റിക് ചാമ്ബ്യന്‍ഷിപ്പിലെ 800 മീറ്റര്‍ ഫൈനലിനിടെ കുഴഞ്ഞുവീണ ശേഷം ടിന്റു മത്സരത്തിനിറങ്ങിയിട്ടില്ല. ഡെങ്കിപ്പനി പിടിപെട്ടാണ് കുഴഞ്ഞു വീണത്. പിന്നീട് ഉഷ സ്‌കൂള്‍ ഓഫ് അത്‌ലറ്റിക്‌സില്‍ പരിശീലനം നടത്തി ഫിറ്റ്‌നസ് വീണ്ടെടുത്തു. എന്നാല്‍ പാദത്തില്‍ പരിക്കു പിടിപെട്ടതോടെ ടിന്റുവിന്‍റെ ഗെയിംസ് മോഹങ്ങള്‍ പൊലിഞ്ഞു.

Leave A Reply

Your email address will not be published.