നാല് ജില്ലകളിലെ വിദ്യാഭ്യാസ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി

0

വയനാട്: കനത്തമഴയെ തുടര്‍ന്ന്  നാല് ജില്ലകളിലെ വിദ്യാഭ്യാസ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി  പ്രഖ്യാപിച്ചു. വയനാട്, പാലക്കാട് പ്രൊഫഷനല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ്ഥാപനങ്ങള്‍ക്കും നാളെ അവധിയായിരിക്കും. ആലപ്പുഴ, ഇടുക്കി എന്നീ ജില്ലകളിലെ ചില താലൂക്കുകളിലെ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്കാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. പത്തനംതിട്ട, എറണാകുളം ജില്ലയിലെ ദുരിതാശ്വാസ ക്യാമ്ബുകള്‍ പ്രവര്‍ത്തിക്കുന്ന വിദ്യാലയങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട ജില്ലയിലെ തിരുവല്ല, കോഴഞ്ചേരി താലൂക്കുകളിലെ ദുരിതാശ്വാസ ക്യാംപുകള്‍ പ്രവര്‍ത്തിക്കുന്ന എല്ലാ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധിയായിരിക്കും.

ആലപ്പുഴ ജില്ലയില്‍ കുട്ടനാട് താലൂക്കിലെ പ്രൊഫഷണല്‍ കോളേജ് ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കലക്ടര്‍ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി ദേവികുളം ഉടുമ്ബന്‍ചോല എന്നീ താലൂക്കുകളില്‍ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും (പ്രൊഫഷണല്‍ കോളേജുകള്‍,അംഗന്‍വാടികള്‍ ഉള്‍പ്പടെ) ഇന്ന് അവധി ആയിരിക്കും. കണ്ണൂര്‍ സര്‍വകലാശാല നാളെ നടത്താനിരുന്ന പരീക്ഷകള്‍ മാറ്റിയിട്ടുണ്ട്. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്നും അറിയിച്ചു.

 

 

Leave A Reply

Your email address will not be published.