കാലവര്‍ഷത്തില്‍ ഇന്നു മാത്രം 31 പേര്‍ മരിച്ചു.

0

കാലവര്‍ഷത്തില്‍ ഇന്നു മാത്രം 31 പേര്‍ മരിച്ചു. ഇന്നലെയും ഇന്നുമായി മരിച്ചവരുടെ എണ്ണം 63 ആയി. പാലക്കാട് നെന്മാറ ആളുവശ്ശേരിയില്‍ ഉരുള്‍പൊട്ടി എട്ടുപേര്‍ മരിച്ചു. കോഴിക്കോട്, കോട്ടയം ജില്ലകളില്‍ വീടിനുമുകളിലേക്ക് മണ്ണിടിഞ്ഞ് നാലുപേര്‍ വീതം മരിച്ചു. തശൂര്‍ പൂമലയില്‍ വീടുതകര്‍ന്ന് രണ്ടുപേരും ആതിരപ്പിള്ളിയില്‍ ഉരുള്‍പൊട്ടി ഒരു സ്ത്രീയും കുറ്റൂരിൽ വിടിന്റെ ഭിത്തി ഇടിഞ്ഞു വീണ് ഒരാളും മരിച്ചു. ഇടുക്കി മണിയാറന്‍കുടിയില്‍ പുലര്‍ച്ചെയുണ്ടായ ഉരുള്‍പൊട്ടലില്‍ രണ്ടുപേരാണ് മരിച്ചത്. മലപ്പുറം എടവണ്ണ കൂളപ്പാട്ട് ഒരാളും ഓടക്കയത്തും ഉരുള്‍പൊട്ടി ഒരാൾ മരിച്ചു. കണ്ണൂര്‍ പുഴയില്‍ മല്‍സ്യബന്ധന തൊഴിലാളി പുഴയില്‍ വീണുമരിച്ചു.

Leave A Reply

Your email address will not be published.