വ്യാജപ്രചാരണങ്ങള്‍ക്കെതിരെ കര്‍ശന നിയമനടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി

0

തിരുവനന്തപുരം: മഴക്കെടുതികള്‍ക്കിടയില്‍ വ്യാജപ്രചാരണങ്ങള്‍ നടത്തി ജനങ്ങളെ പരിഭ്രാന്തരാക്കുന്നവര്‍ക്കെതിരെ കര്‍ശന നിയമനടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഡാമുകളുമായും മറ്റും ബന്ധപ്പെട്ട് വ്യാജ പ്രചാരണങ്ങള്‍ നടക്കുന്നുണ്ട്. ജനങ്ങളില്‍ പരിഭ്രാന്തി പരത്തുകയാണ് ഇവരുടെ ലക്ഷ്യം. അത്തരക്കാരെ കര്‍ശനമായി നേരിടും. ഇത്തരം പ്രചാരണങ്ങള്‍ തിരിച്ചറിയാന്‍ ജനങ്ങള്‍ക്ക് കഴിയണം. യഥാര്‍ഥ വിവരങ്ങള്‍ ഉള്‍ക്കൊള്ളുന്ന നിര്‍ദേശങ്ങള്‍ പിന്തുടരാന്‍ സമൂഹം തയാറാകണമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തിന് നേരിടാവുന്ന സാഹചര്യമാണ് ഇപ്പോഴുള്ളതെന്നും സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

Leave A Reply

Your email address will not be published.