പത്തനംതിട്ടയിലെ പ്രളയത്തിന് നേരിയ ശമനം

0

തിരുവനന്തപുരം: പത്തനംതിട്ടയിലെ പ്രളയത്തിന് നേരിയ ശമനം. റാന്നി മുതല്‍ ആറാട്ടുപുഴ വരെയുള്ള സ്ഥലങ്ങളില്‍ വെള്ളം കുറഞ്ഞിട്ടുണ്ട്. റാന്നി, കോഴഞ്ചേരി, മാരാമണ്‍, ആറന്മുള, ആറാട്ടുപുഴ, ചെങ്ങന്നൂര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ രക്ഷാപ്രവര്‍ത്തനം ശക്തമാക്കിയതായി അധികൃതര്‍ അറിയിച്ചു. ആയിരക്കണക്കിന് പേരാണ് പത്തനംതിട്ടയുടെ വിവിധ ഭാഗങ്ങളിലായി കുടുങ്ങിക്കിടക്കുന്നത്. അതേസമയം, നീണ്ടകര, വിഴിഞ്ഞം എന്നിവിടങ്ങളില്‍ നിന്നുള്ള ബോട്ടുകള്‍ പത്തനംതിട്ടയില്‍ എത്തിച്ച്‌ രക്ഷാപ്രവര്‍ത്തനം നടത്തിവരികയാണ്.

 

Leave A Reply

Your email address will not be published.