പ്രധാനമന്ത്രി ഇന്ന് കേരളത്തില്‍

0

തിരുവനന്തപുരം:  പ്രളയക്കെടുതി നേരിടുന്ന കേരളം സന്ദര്‍ശിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് സംസ്ഥാനത്തെത്തും.  കൊച്ചിയിലെത്തുന്ന പ്രധാനമന്ത്രി പ്രളയ ദുരന്തം വിതച്ച മേഖലകള്‍ ഹെലികോപ്ടറില്‍ സന്ദര്‍ശിക്കും. അതിന് ശേഷം മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തുമെന്നും അല്‍ഫോണ്‍സ് കണ്ണന്താനം അറിയിച്ചു. കൂടാതെ കേരളം ചോദിക്കുന്നതെല്ലാം തരുമെന്ന് പ്രധാനമന്ത്രി ഉറപ്പ് നല്‍കിയിട്ടുണ്ടെന്ന് കണ്ണന്താനം അറിയിച്ചു. ഇന്ന് വൈകിട്ടോടെ സംസ്ഥാനത്തെത്തുന്ന പ്രധാനമന്ത്രി, ശനിയാഴ്ച പ്രളയബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കും. മുഖ്യമന്ത്രി പിണറായി വിജയനുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തും. കേരളത്തിന്റെ ദയനീയവസ്ഥ പ്രധാനമന്ത്രി നേര്ട്ട് വന്നുകണ്ട് ബോധ്യപ്പെടണമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

Leave A Reply

Your email address will not be published.