പാകിസ്താന്‍ പ്രധാനമന്ത്രിയായി ഇമ്രാന്‍ ഖാന്‍ അധികാരമേറ്റു

0

ഇസ്ലാമാബാദ്: പാക് ക്രിക്കറ്റ് ടീമിന്‍റെ മുന്‍ നായകന്‍ ഇമ്രാന്‍ ഖാന്‍ പാകിസ്ഥാന്‍ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. പാക് പ്രസിഡന്റ് മഹ്മൂന്‍ ഹുസൈന്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. പാക്കിസ്ഥാന്‍റെ 22-ാം പ്രധാനമന്ത്രിയായാണ് ഇമ്രാന്‍ ഖാന്‍ അധികാരമേറ്റത്. ഇസ്‌ലാമാബാദിലെ പ്രസിഡന്റിന്‍റെ വസതിയില്‍ നടന്ന ലളിതമായ ചടങ്ങില്‍ ഇടക്കാല പ്രധാനമന്ത്രി നസീറുല്‍ മുള്‍ക്, ദേശീയ അസംബ്ലി സ്പീക്കര്‍ ആസാദ് ഖൈസര്‍, കരസേനാ മേധാവി ഖമര്‍ ജാവേദ് ബജ്‌വ, വ്യോമസേനാ മേധാവി മുജാഹിദ് അന്‍വര്‍ ഖാന്‍, നാവികസേനാ മേധാവി സഫര്‍ മഹ്മൂദ് അബ്ബാസി, മുന്‍ ക്രിക്കറ്റ് താരങ്ങളായ റമീസ് രാജ, വസിം അക്രം തുടങ്ങിയവരും ഇന്ത്യയില്‍നിന്ന് കോണ്‍ഗ്രസ് നേതാവും പഞ്ചാബ് മന്ത്രിയുമായ നവ്‌ജ്യോത് സിങ് സിദ്ധുവും ചടങ്ങില്‍ പങ്കെടുത്തു.

Leave A Reply

Your email address will not be published.