കേരളത്തിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി 10 കോടി രൂപ നല്‍കുമെന്ന് കെജ്‍രിവാള്‍

0

ന്യൂഡല്‍ഹി: കേരളത്തിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി 10 കോടി രൂപ നല്‍കുമെന്ന് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാള്‍ പറഞ്ഞു. സംസ്ഥാനത്തിന് ആവശ്യമായ മറ്റ് സഹായങ്ങളും ദില്ലി സര്‍ക്കാര്‍ ചെയ്യും എന്നും കെജ്‍രിവാള്‍ ഫോണിലൂടെ മുഖ്യമന്ത്രി പിണറായി വിജയനെ അറിയിച്ചു. കേരളത്തില്‍ ദുരിതം അനുഭവിക്കുന്ന നമ്മുടെ പ്രിയ സഹോദരങ്ങള്‍ക്കായി ഉദാരമായി സംഭാവന ചെയ്യണമെന്നും ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാള്‍ കെജ്‍രിവാള്‍ ട്വിറ്ററിലൂടെ ആവശ്യപ്പെട്ടു.

Leave A Reply

Your email address will not be published.