കോട്ടയം , എറണാകുളം റെയില്‍ ഗതാഗതം പുനഃസ്ഥാപിച്ചു

0

കോട്ടയം: കോട്ടയത്ത് നിന്നും എറണാകുളത്തേക്കുള്ള റെയില്‍ ഗതാഗതം പുനഃസ്ഥാപിച്ചു. ട്രാക്കില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് അറ്റകുറ്റപ്പണികള്‍ക്കായി ഗതാഗതം നേരത്തെ നിര്‍ത്തി വച്ചിരുന്നു. എറണാകുളം-കോട്ടയം- കായംകുളം സര്‍വ്വീസ് പുനഃസ്ഥാപിക്കുന്നതിനായി ഉടന്‍ തന്നെ ട്രയല്‍ റണ്‍ നടത്തും. ഈ പ്രദേശങ്ങളിലുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഷൊര്‍ണൂര്‍- കോഴിക്കോട് റൂട്ടില്‍ പരിശോധനകള്‍ തുടര്‍ന്ന് വരികയാണ്. കോഴിക്കോട് നിന്നും മംഗലുരുവിലേക്ക് രാത്രി ഒന്‍പത് മണിക്ക് സ്‌പെഷ്യല്‍ പാസഞ്ചര്‍ അനുവദിച്ചിട്ടുണ്ട്. പാലക്കാട് നിന്നും ഷൊര്‍ണൂര്‍-കോയമ്ബത്തൂര്‍ റൂട്ടിലൂടെയുള്ള ഗതാഗതം പുനഃസ്ഥാപിച്ചിട്ടുണ്ടെന്നും റെയില്‍വേ അറിയിച്ചു.

Leave A Reply

Your email address will not be published.