പ്രളയക്കെടുതിക്കിടയില്‍ വ്യജവാര്‍ത്ത പ്രചരണം: പോലീസ് കേ​സെ​ടു​ത്തു

0

തിരുവനന്തപുരം: സംസ്ഥാനത്ത് പ്രളയക്കെടുതിക്കിടയില്‍ വ്യജവാര്‍ത്ത പ്രചരിപ്പിച്ചവര്‍ക്കെതിരെ പോലീസ്കേസെടുത്തു. മുല്ലപെരിയാര്‍ അണക്കെട്ടു പൊട്ടി എന്ന തരത്തിലുള്ള വാര്‍ത്തകള്‍ വ്യാജമായി പ്രചരിച്ചവര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തത്. മുല്ലപ്പെരിയാര്‍ അണക്കെട്ടു പൊട്ടി എന്ന തരത്തിലുള്‍പ്പെടെയുള്ള പ്രചാരണം നടത്തിയവര്‍ക്കെതിരെയാണ് മ്യൂസിയം പോലീസ് ജാമ്യമില്ലാത്ത വകുപ്പ് പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തത്.വ്യാജ പ്രചാരണം സംബന്ധിച്ച്‌ സോഷ്യല്‍ മീഡിയ വഴി പ്രചരിച്ച പോസ്റ്റുകളെ സംബന്ധിച്ച്‌ സൈബര്‍ ഡോം നല്‍കിയ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ ഐജി മനോജ് ഏബ്രഹാമിന്‍റെ നിര്‍ദ്ദേശപ്രകാരം ആണ് കേസെടുത്തത്. ഇത്തക്കാര്‍ക്കെതിരേ ശക്തമായ നടപടി സ്വീകരിക്കുമെന്നു മനോജ് ഏബ്രാഹാം അറിയിച്ചു. ഇതു കൂടാതെ ഭീതി ജനിപ്പിക്കുന്ന രീതിയില്‍ യുടൂബ് വഴി പ്രചരിപ്പിച്ച വീഡിയോകളും ഫെയ്സ് ബുക്ക് പോസ്റ്റുകളും സൈബര്‍ ഡോം റിമൂവ് ചെയ്തിട്ടുണ്ട്.

Leave A Reply

Your email address will not be published.