കേരളത്തിലെ പ്രളയത്തെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാന്‍ വൈകരുതെന്ന് രാഹുല്‍ ഗാന്ധി

0

ന്യൂഡല്‍ഹി: കേരളത്തിലെ പ്രളയത്തെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാന്‍ വൈകരുതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. പ്രധാനമന്ത്രിയുടെ കേരള സന്ദര്‍ശനത്തില്‍ ഇടക്കാല സഹായമായി 500 കോടി പ്രഖ്യാപിച്ചതിനു ശേഷമാണ് രാഹുലിന്‍റെ പ്രതികരണം. ട്വിറ്റര്‍ പോസ്റ്റിലൂടെയാണ് രാഹുല്‍ ഗാന്ധി പ്രതികരണമറിയിച്ചത്. പ്രളയത്തില്‍ ലക്ഷക്കണക്കിന് ആളുകളുടെ ജീവനും ഉപജീവിതമാര്‍ഗങ്ങളും സ്വപ്നങ്ങളും അപകടത്തിലാവുകയാണെന്ന് രാഹുല്‍ ഗാന്ധി ട്വിറ്റ് ചെയ്തു.

Leave A Reply

Your email address will not be published.