വയനാട്ടില്‍ റെഡ് അലെര്‍ട്ട് പിന്‍വലിച്ചു

0

വയനാട് : വയനാട്ടില്‍ മഴ കുറയുന്ന സാഹചര്യത്തില്‍ റെഡ് അലെര്‍ട്ട് പിന്‍വലിച്ചു. ഇന്നു മുതല്‍ ജില്ലയില്‍ യെല്ലോ അലെര്‍ട്ട്. ബാണാസുര സാഗര്‍ അണക്കെട്ടിന്‍റെ ഷട്ടറുകള്‍ 265 സെന്റിമീറ്റര്‍ വരെ ഉയര്‍ത്തിയിരുന്നത് 30 സെന്റിമീറ്ററായി കുറച്ചു. കനത്തമഴയില്‍ ബാണാസുരയുടെ ഷട്ടറുകള്‍ തുറന്നതാണ് വയനാട്ടിലെ പ്രളയക്കെടുതി രൂക്ഷമാക്കിയത്. മഴ കുറഞ്ഞതോടെ ബാണാസുരയുടെ നാല് ഷട്ടറുകളില്‍ ഒരെണ്ണം അടച്ചു. ഇതോടെ കൂടുതല്‍ സ്ഥലങ്ങളില്‍നിന്ന് പ്രളയജലം പിന്‍വാങ്ങും.

 

 

Leave A Reply

Your email address will not be published.