ദുരിതാശ്വാസ ഫണ്ടിലേക്ക് 15 ലക്ഷം രൂപ സംഭാവന നല്‍കി സഞ്ജു വി സാംസണ്‍

0

തിരുവനന്തപുരം: കേരളത്തിന്‍റെ ദുരിതാശ്വാസ ഫണ്ടിലേക്ക് 15 ലക്ഷം രൂപ ക്രിക്കറ്റ് താരം സഞ്ജു വി സാംസണ്‍ സംഭാവന നല്‍കി. തുക ഇന്ന് ക്ലിഫ് ഹൗസില്‍വെച്ച്‌ മുഖ്യമന്ത്രിക്ക് കൈമാറുമെന്ന് സഞ്ജുവിന്‍റെ പിതാവ് വിശ്വനാഥ് സാംസണ്‍ പറഞ്ഞു. വിശ്വനാഥ് സാംസണും സഞ്ജുവിന്‍റെ സഹോദരന്‍ സാലി സാംസണും ചേര്‍ന്നാണ് തുക കൈമാറുക. മൂന്നുമണിക്ക് മുഖ്യമന്ത്രി സന്ദര്‍ശനം അനുവദിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Leave A Reply

Your email address will not be published.