കേരളത്തില്‍ ഇടക്കാല ആശ്വാസമായി അനുവദിച്ച തുക രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് അപര്യാപ്തമെന്ന് സീതാറാം യച്ചൂരി

0

ന്യൂഡല്‍ഹി: കേരളത്തില്‍ പ്രധാനമന്ത്രി ഇടക്കാല ആശ്വാസമായി അനുവദിച്ച തുക രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് അപര്യാപ്തമെന്ന് സിപിഎം ദേശീയ സെക്രട്ടറി സീതാറാം യച്ചൂരി. കേരളത്തിന് ഇടക്കാല ആശ്വാസമായി 500 കോടി രൂപയാണ് പ്രധാനമന്ത്രി അനുവദിച്ചത്. പ്രളയത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 2 ലക്ഷം രൂപ വീതവും പരിക്കേറ്റവര്‍ക്ക് 50,000 രൂപ വീതവും കേന്ദ്രം പ്രഖ്യാപിച്ചിട്ടുണ്ട്. വിദേശയാത്രകള്‍ക്ക് 1484 കോടി, പരസ്യങ്ങള്‍ക്ക് 4300 കോടി, ശിവജി പ്രതിമയ്ക്ക് 3600 കോടി, പട്ടേല്‍ പ്രതിമയ്ക്ക് 2989 കോടി, കുംഭമേളയ്ക്ക് 4200 കോടി, എന്നാല്‍ കേരളത്തിന് വെറും 320 കോടി മാത്രമാണ് നല്‍കിയത് എന്ന് വ്യക്തമാക്കുന്ന വാര്‍ത്ത ഷെയര്‍ ചെയ്തുകൊണ്ടാണ് യെച്ചൂരി ട്വീറ്റ് ചെയ്തത്.

Leave A Reply

Your email address will not be published.