മുരിങ്ങൂര്‍ ധ്യാനകേന്ദ്രത്തില്‍ മരിച്ചവരുടെ എണ്ണം മൂന്നായി

0

തൃശൂര്‍: ചാലക്കുടി മുരിങ്ങൂര്‍ ഡിവൈന്‍ ധ്യാനകേന്ദ്രത്തില്‍ ഭക്ഷണവും വെള്ളവും കിട്ടാതെ മരിച്ചവരുടെ എണ്ണം മൂന്നായി. മൂന്നു ദിവസമായി 1500ലധികം പേരാണ് മുരിങ്ങൂര്‍ ഡിവൈന്‍ ധ്യാനകേന്ദ്രത്തില്‍ കുടുങ്ങി കിടക്കുന്നത്. മാനസികാരോഗ്യ കേന്ദ്രത്തില്‍ 300 പേരാണ് കുടുങ്ങിയത്. കഴിഞ്ഞ ദിവസങ്ങളില്‍ രക്ഷാപ്രവര്‍ത്തകര്‍ക്ക് ഇവിടെ എത്താന്‍ കഴിഞ്ഞിരുന്നില്ല. ഇവിടുത്തെ ഭക്ഷണവും മരുന്നുകളും തീര്‍ന്നതായും സൂചനയുണ്ട്. മൂന്ന് ദിവസത്തോളമായി രക്ഷാപ്രവര്‍ത്തകര്‍ക്ക് അവിടെ എത്താന്‍ സാധിച്ചിരുന്നില്ല.

Leave A Reply

Your email address will not be published.