മുരിങ്ങൂര്‍ ഡിവൈന്‍ ധ്യാന കേന്ദ്രത്തില്‍ രണ്ട് പേര്‍ മരിച്ചു

0

ചാലക്കുടി:  വെള്ളപ്പൊക്കത്തെ തുടര്‍ന്ന് മുരിങ്ങൂര്‍ ധ്യാന കേന്ദ്രത്തില്‍ രണ്ട് പേര്‍ മരിച്ചു. ഇന്ന് പുലര്‍ച്ചെയാണ് ഇവരെ മരിച്ചനിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ മൂന്ന് ദിവസമായി മുരിങ്ങൂര്‍ ധ്യാനകേന്ദ്രത്തില്‍ ആയിരത്തി അഞ്ഞൂറോളം പേര്‍ ഒറ്റപ്പെട്ട് കിടക്കുകയാണ്.
അന്തേവാസികളും ധ്യാനിക്കാന്‍ വന്നവരുമാണ് ഇവിടെ പെട്ട് കിടക്കുന്നത്. ഇവരുടെ കൂട്ടത്തില്‍ 350 ഓളം പേര്‍ രോഗികളാണ്.

ധ്യാനകേന്ദ്രത്തിലുള്ളവര്‍ക്ക് ഭക്ഷണമോ കുടിവെള്ളമോ ഇല്ലെന്ന് വ്യക്തമാക്കി പുരോഹിതര്‍ നേവിയുടെ സഹായം തേടിയിരുന്നു. വെള്ളിയാഴ്ച മഴയ്ക്ക് ശമനമുണ്ടായിരുന്നുവെങ്കിലും ചാലക്കുടിയിലും പരിസര പ്രദേശങ്ങളിലും രാത്രിയോടെ മഴ കനത്തു. കനത്ത മഴ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് വിഘാതമാകുന്നുണ്ട്.

Leave A Reply

Your email address will not be published.